Friday 30 December 2016

COMPUTER VISION SYNDROME -Dr. Navajeevan N A

                                  
  ഒക്ടോബർ മാസം രണ്ടാം വ്യാഴാഴ്ച ലോക കാഴ്ചദിനം ആയിരുന്നു ..കംപ്യൂട്ടറുകളുടെയും ടെലിവിഷിനുകളുടെയും ഉപയോഗം കൂടിവരുന്ന ഈ നാളുകളിൽ , ഇത്തരക്കാരിലെ കാഴ്ച പ്രശ്നങ്ങളെ കുറിച്ചു Dr. Navajeevan എഴുതുന്നു .
Computer vision syndrome
***************************
കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ക്ക് മുന്‍പില്‍ വളരെയധികം സമയം ചിലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം (COMPUTER VISION SYNDROME) ’ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.
ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍ സ്ക്രീനുകളോടൊപ്പം ചിലവഴിക്കാറുണ്ട്. സാധാരണയായി ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ സ്ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങള്‍
1.തലവേദന
2.ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ
3.കണ്ണിനുപുകച്ചില്‍
4.കണ്ണുകഴപ്പ്
4.വാക്കുകള്‍ രണ്ടായി കാണുക
5.കാഴ്ച്ച കുറവ്

ഇതോടൊപ്പം തന്നെ കഴുത്ത് വേദന, തോള്‍വേദന മുതലായവ.


എന്താണ് കാരണം ?

കടാലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നവയില്‍ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്.അതിനാല്‍ കോണ്ട്രാസ്റ്റ്(contrast) ചെയ്ത് ഫോക്കസ്‌ ചെയ്യാന്‍ ആയാസകമല്ലാത്തതും ആയിരിക്കും.

പക്ഷെ കമ്പ്യൂട്ടര്‍ സ്ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞ് വരുന്നത്. അതിന്‍റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്‍റെ കാഠിന്യം കുറയുന്നതുമാണ്.ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാവുകയും ചെയ്യും. സ്ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനുചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന്‍ കണ്ണിന് കഴപ്പും, തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.


മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്. സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്. ദീര്‍ഘനേരം സ്ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്ക്രീനിന്‍റെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന്‍ ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്‍റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന്‍ കണ്ണിന്‍റെ നനവ്‌ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

.

എങ്ങനെ തടയാം??

1. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക, അത് സുഗമമാക്കാന്‍ സ്ക്രീന്‍ കണ്ണിന്‍റെ പൊക്കത്തില്‍ നിന്നും അല്പം താഴ്ന്നിരിക്കുന്നത് ഉചിതമായിരിക്കും. ആവശ്യമെങ്കില്‍ ലുബ്രിക്കേറ്റിങ്ങ് (TEAR SUBSTITUTES) തുള്ളിമരുന്നുകള്‍ വാങ്ങി ഓരോ തുള്ളി നാലുനേരം വച്ചു ഒഴിക്കാവുന്നതാണ്. ഇത് ആര്‍ക്കും, ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കനാവുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകളാണ്.

2. 20-20-20 നിയമം ഓര്‍ക്കുക. (20-20-20 RULE). അതായത് കമ്പ്യൂട്ടര്‍ സ്ക്രീനുമായ് ജോലിചെയ്യുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന്‍ ശ്രമിക്കാം.


3. മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.

4. മുറിയിലെ മറ്റ് ലൈറ്റുകളില്‍ നിന്നോ ജനാലകളില്‍ നിന്നോ സ്ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക.
.
5. കഴിയുമെങ്കില്‍ ഒരു ‘GLARE’ സ്ക്രീന്‍ ഉപയോഗിക്കുക.

6. കമ്പ്യൂട്ടര്‍ മോണിറ്ററിന്‍റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല്‍ ആറു ഇഞ്ചു വരെ താഴെത്തായും ക്രമീകരിക്കണം.


7. ചിത്രത്തില്‍ കാണും വിധമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
8. കമ്പ്യൂട്ടര്‍ സ്ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.

9. മേല്‍പറഞ്ഞ ചിട്ടവട്ടങ്ങള്‍ പാലിച്ചിട്ടും ‘ലക്ഷണങ്ങള്‍’ മാറിയില്ലെങ്കില്‍ ഒരു നേത്രേരോഗ വിദഗ്ധനെ കണ്ട് കൂടുതല്‍ പരിശോധനകള്‍ നടത്തണം.


കടപ്പാട്:- ഒഫ്താല്മോളോജി ജേര്‍ണലുകള്‍, ഇതര വെബ്സൈറ്റുകള്‍


ഡോ.നവജീവന്‍.എന്‍.എ
AUTHORS PROFILE
https://www.facebook.com/navajeevan.navalayam

https://www.facebook.com/infoclinicindia



സിസേറിയന്‌ ശേഷമുള്ള സുഖപ്രസവം -Dr. Shimna Azyz


നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഗർഭപാത്രത്തിൽ കിടന്ന്‌ മുൻപരിചയമില്ലാത്ത ആർക്കും ഈ കുറിപ്പ്‌ ബാധകമായിരിക്കുന്നതല്ല. അവർക്ക്‌ ടാബ്‌ അടച്ച്‌ ചരിത്രപ്രസക്‌തമായ 'അല്ലോപ്പതി'യെ ട്രോളൽ തുടരാവുന്നതാണ്‌.

                              പ്രകൃതിചികിത്‌സ എന്ന പ്രാകൃതചികിത്‌സ കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി, ഒരു ചോരക്കുഞ്ഞ്‌ പ്രകൃതിയിലേക്ക് തന്നെ‌ മടങ്ങി. മടങ്ങിയ കുഞ്ഞിന്‌ കിടന്നിടത്തും സ്വൈര്യം കൊടുക്കാതെ ഇന്നലെ ഖബറിൽ നിന്നെടുത്ത്‌ പോസ്‌റ്റ്‌മോർട്ടം ചെയ്‌തിരിക്കുന്നു(22/10/16). മൂന്ന്‌ തവണ സിസേറിയൻ കഴിഞ്ഞ ശരീരത്തിൽ സ്വാഭാവികപ്രസവമെന്ന പരീക്ഷണത്തിന്‌ തല വെച്ച്‌ കൊടുത്ത രക്ഷിതാക്കളോട്‌ ദേഷ്യമാണോ സഹതാപമാണോ എന്നറിയില്ല .Vaginal Birth After Cesarean(VBAC) എല്ലാ തയ്യാറെടുപ്പുകളോടെയും ചെയ്യേണ്ടുന്ന ഒന്നാണ്‌. സുഖപ്രസവമെന്ന അത്ര സുഖമില്ലാത്ത പരിപാടിയെക്കുറിച്ച്‌ കേട്ടറിവും(അറിവെന്ന്‌ പറഞ്ഞൂടാ,വികലധാരണകൾ) അനുഭവവും മാത്രമേ മിക്കവർക്കും ഉള്ളൂ.സിസേറിയൻ പിന്നെ അനസ്‌തേഷ്യയും എസിയുടെ തണുപ്പും കൊണ്ട്‌ കോരിത്തരിച്ച്‌ കിടപ്പായത്‌ കൊണ്ട്‌ ഒന്നും അറിയുന്നുമില്ല.

          പരമാവധി 280 ദിവസം/40 ആഴ്ച (പത്ത്‌ ചന്ദ്രമാസം) കഴിഞ്ഞ്‌ ഗർഭസ്‌ഥശിശു പുറത്ത്‌ വരുന്നതിനെയാണല്ലോ പ്രസവം എന്ന്‌ പറയുന്നത്‌. പ്രസവിക്കാനുള്ള ആരോഗ്യം സ്‌ത്രീക്കും ഗർഭപാത്രത്തിൽ നിന്നും പുറത്തെത്തുന്ന അത്യന്തം ദുഷ്‌കരമായ യാത്രക്കുള്ള കെൽപ്പ്‌ കുഞ്ഞിനും യാത്ര ചെയ്യാനുള്ള മാർഗത്തിന്റെ വിശാലതയും ഉറപ്പ്‌ വരുത്തിയാൽ സ്വാഭാവികപ്രസവം പ്രതീക്ഷിക്കാം. എന്നാൽ പോലും അമ്മയുടേയും കുഞ്ഞിന്‍റെയും ശരീരത്തിലെ രക്‌തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനവ്യതിയാനങ്ങൾ തുടങ്ങിയ സങ്കീർണതകള്‍ കൊണ്ട്‌ അവസാനനിമിഷം പോലും
സ്വാഭാവികപ്രസവം സിസേറിയന്‌ വഴിമാറാം.
പണ്ടൊക്കെ വീടിന്‍റെ ഇരുട്ടറയിൽ പ്രസവിച്ചിരുന്നു എന്നത്‌ സത്യം തന്നെ. അന്നത്തെ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ മാതൃമരണനിരക്കും നവജാതശിശുമരണനിരക്കും ഇന്നത്തേതുമായി താരതമ്യം ചെയ്‌താൽ സാമാന്യബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും.
2012 വർഷത്തെ കണക്ക്‌ പ്രകാരം തൊണ്ണൂറ്‌ ശതമാനത്തിലേറെ പ്രസവം ആശുപത്രിയിൽ നടക്കുന്ന കേരളത്തിൽ മാതൃമരണനിരക്ക്‌ 66 ആണ്‌, (ഒരു ലക്ഷം ജീവനുള്ള ശിശുക്കള്‍ പിറക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു എന്നതിന്‍റെ കണക്ക്). ആസ്സാമില്‍ ഇത് 328 ആണ്. നമ്മുടെ നവജാതശിശുമരണനിരക്ക്‌ ഏഴും [Park (23rd Edition)- Table 14,20].
അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഈ നിരക്ക് എത്രയോ ചെറുതാണ്. നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ അത്രയേറെ മുന്നേറിയിരുന്നു, 'വെടക്കാക്കി തനിക്കാക്കാന്‍' ഉള്ള ഉപായവുമായി ചിലര്‍ രംഗത്തെത്തുന്നത് വരെ. ഇതെല്ലാം ഞാന്‍ എഴുതുമ്പോഴും മോഡേണ്‍ മെഡിസിന്‍ പഠിച്ച ഒരു ഡോക്റ്ററുടെ കുറിപ്പ് എന്ന മുന്‍വിധി ഇത് വായിക്കുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സിലുണ്ടെന്ന് അറിയാം. പക്ഷെ, ഇനിയിത് പറയാതിരിക്കാനാകില്ല.
       
               സ്വാഭാവികപ്രസവം എന്ന് പറയുന്ന സംഗതി പ്രകൃതിയില്‍ സാധാരണ സംഭവിക്കുന്നത്‌ തന്നെയാണ്. പൂച്ചയും മുയലും പ്രസവിക്കുന്നത് പോലെ എനിക്കും പ്രസവിച്ചു കൂടെ എന്നൊരു ഗര്‍ഭിണി ചോദിച്ചാല്‍ 'പറ്റില്ല' എന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷെ, പണ്ടുള്ളവര്‍ പറയുന്നത് പോലെ 'രണ്ടും രണ്ട് ആകുന്നതു വരെ ഒരു സ്വസ്ഥതയുമില്ല' എന്നത് തന്നെയാണ് സത്യം. ഏഴാം മാസം അണിയിച്ചൊരുക്കി പ്രാര്‍ത്ഥിച്ചു സ്വന്തം വീട്ടിലേക്കു പ്രസവത്തിനു കൂട്ടി കൊണ്ട് പോകുന്ന ചടങ്ങ് പോലും 'വന്നാല്‍ വന്നു' എന്ന ഈ സത്യത്തില്‍ നിന്നും ഉദ്‌ഭവിച്ചതാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല.
സങ്കീര്‍ണതകള്‍ ഇല്ലാത്ത ഗര്‍ഭാവസ്ഥ സാധാരണ ഗതിയില്‍ സുഖപ്രസവത്തില്‍ കലാശിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇനി ഈ സുഖമുണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന പരിപാടി തന്നെ എത്ര സമയം എടുക്കുമെന്ന് അറിയാമോ?ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നത് മുതല്‍ പ്രസവം വരെ മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ട്. വേദന സഹിച്ചു ഗര്‍ഭിണി മടുക്കുമ്പോഴും 'പ്രസവമാകുമോ എന്ന് നോക്കാം' എന്ന് പറഞ്ഞു അവളെ കഷ്ടപ്പെടുത്തുന്ന ബന്ധുക്കളെ കണ്ടിട്ടുണ്ട്. ചില അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ഗര്‍ഭിണിയുടെ വൈമുഖ്യം തന്നെയാകാം, സമ്മതിക്കുന്നു. എന്നാല്‍ ഒരു തരത്തിലും പ്രസവത്തിനു വഴങ്ങാത്ത ശരീരപ്രകൃതിയുള്ള അമ്മയെ അതിനു നിര്‍ബന്ധിച്ചു കൊല്ലാക്കൊല ചെയ്യരുത്.
അങ്ങനെയൊന്നാണ്‌ കഴിഞ്ഞ ദിവസം സംഭവിക്കുകയും കുഞ്ഞിന്‍റെ മരണത്തിലും അമ്മയുടെ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകരുന്നതിലും കലാശിച്ചത്. ആദ്യമേ മനസിലാക്കുക, ഒരു മേജര്‍ സര്‍ജറി ആണെങ്കില്‍ കൂടിയും സിസേറിയന്‍ ഒരു മോശം കാര്യമല്ല. സിസേറിയന്‍ നിരക്കുകള്‍ പോലുള്ള വിവാദപരമായ വിഷയങ്ങള്‍ മാറ്റി വെച്ച് ശാസ്ത്രീയമായി ചിന്തിക്കുകയാണെങ്കില്‍, താഴെ പറയുന്നവയാണ് സിസേറിയന്‍ ചെയ്യാനുള്ള പ്രധാനകാരണങ്ങള്‍:

*ആദ്യ പ്രസവം സിസേറിയന്‍ ആണെങ്കില്‍
*കുഞ്ഞിന്‍റെ കിടപ്പ് മൂലമോ അമ്മയുടെ ഇടുപ്പെല്ല് വിസ്താരം കുറഞ്ഞത്‌ കാരണമോ ഗര്‍ഭപാത്രം ആവശ്യത്തിനു വികസിക്കാത്തത് കാരണമോ ആയുള്ള സിസേറിയന്‍(dystocia)
*കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്‌ കുറയുക/അനക്കം കുറയുക
*തല താഴെയല്ലാതെ കിടക്കുന്ന കുഞ്ഞ്(breech position)
*പ്രസവസമയം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ലെങ്കില്‍
*ഗര്‍ഭസ്ഥശിശുവിന്‍റെ കടുത്ത വളര്‍ച്ചക്കുറവ്(Severe IUGR)
*ഒന്നിലേറെ കുട്ടികളുള്ള ഗര്‍ഭം.
*പ്രസവത്തിനു മുന്‍പ് രക്തസ്രാവത്തിന് കാരണമായേക്കാവുന്ന അവസ്ഥകള്‍ (placenta previa, abruptio placenta)
*പ്രായക്കൂടുതലുള്ള സ്ത്രീയുടെ ആദ്യഗര്‍ഭം
*വിവിധ അസുഖങ്ങള്‍ കാരണം ഗര്‍ഭാവസ്ഥ രോഗാവസ്ഥയായ ഗര്‍ഭിണികള്‍ (ഗര്‍ഭകാലത്തെ ഷുഗര്‍, പ്രഷര്‍, ഹൃദ്രോഗം തുടങ്ങിയവ)
*HIV ഉള്ള ഗര്‍ഭിണിയുടെ പ്രസവം

ഇതില്‍ ആദ്യനാല് കാരണങ്ങളാണ് 85% സിസേറിയനുകളുടെയും കാരണം. ഇവയില്‍ തന്നെ, ഒരു ഗര്‍ഭത്തിനു മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് (കുട്ടിയുടെ വളര്‍ച്ചക്കുറവ്, തല താഴെയല്ലാതെ കിടക്കുന്ന കുട്ടി, ഒന്നിലേറെ കുട്ടികള്‍ തുടങ്ങിയവ) എല്ലാ സുരക്ഷാസന്നാഹത്തോടെയും കൂടി അതിവിദഗ്ധനായ/വിദഗ്ധയായ ഡോക്റ്ററുടെയും, രോഗിയെ ആവശ്യം വന്നാല്‍ വളരെ പെട്ടെന്ന് ഓപറേഷന്‍ തീയേറ്ററിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളോടെയും മാത്രം സാധാരണ പ്രസവത്തിനു ശ്രമിക്കാം.
എന്നാല്‍, ഒരു കാരണവശാലും മാറാന്‍ സാധ്യതയില്ലാത്ത കാരണം കൊണ്ട് സിസേറിയന്‍ ചെയ്ത കേസില്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു ശ്രമിക്കരുത്. ഉദാഹരണത്തിന്, ഗര്‍ഭിണിയുടെ ഇടുപ്പെല്ലുകള്‍ തമ്മിലുള്ള വികാസം കുറവാണെങ്കില്‍( CPD-Cephalopelvic Disproportion) ഒരു തരത്തിലും അവള്‍ പ്രസവിക്കില്ല എന്നുറപ്പാണ്. ഈ കാരണം കൊണ്ടാണ് വാട്ടര്‍ ബര്‍ത്തിന് ശ്രമിച്ച യുവതി ഇത്രയേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. അവരുടെ മൂന്നു പ്രസവവും ശസ്ത്രക്രിയ ആകാനുള്ള കാരണം ഇടുപ്പിന്‍റെ വികാസക്കുറവായിരുന്നു. സാധാരണ ഗതിയില്‍ ആരോഗ്യവതിയായ സ്ത്രീക്ക് മൂന്നു സിസേറിയന്‍ വരെ ആകാം എന്ന് പറയുമ്പോള്‍, ഇവിടെ നാലാമത് സിസേറിയന് പകരം വെള്ളത്തിലിരുന്നു പ്രസവിക്കാന്‍ ശ്രമിച്ചു.
ഒന്നാമത്തെ കാര്യം, ഈ സ്ത്രീക്ക് പ്രസവം സാധ്യമല്ല. അവരുടെ ഇടുപ്പെല്ലുകള്‍ പ്രസവത്തിനു അനുയോജ്യമായ രീതിയില്‍ അല്ല ഉള്ളത്. രണ്ടാമത്, മൂന്നു ശസ്ത്രക്രിയയുടെ പാടുകള്‍ അവശേഷിക്കുന്ന ഗര്‍ഭപാത്രത്തില്‍ നാലാമത് സിസേറിയന്‌‍ പ്രസവവേദന വരുന്നത് വരെ കാത്തു നില്ക്കാന്‍ പോലും പാടില്ല. മുപ്പത്തെട്ടു ആഴ്ച്ചയെത്തിയാല്‍ ആ ഗര്‍ഭം തുടരാതെ കുഞ്ഞിനെ സര്‍ജറി ചെയ്തു പുറത്തെടുക്കണം. അതും ചെയ്യാതെ വേദന വരാന്‍ കാത്തു നില്‍ക്കാന്‍ പാടില്ലായിരുന്നു. സ്ത്രീരോഗവിദഗ്ധര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഈ ദുഷ്‌കരമായ അവസ്ഥ കൈകാര്യം ചെയ്യാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വ്യക്തിയുടെ കൈയിലേക്ക്‌ ജീവന്‍ വെച്ച് കൊടുത്തവരെ വിഡ്ഢികള്‍ എന്നല്ലാതെ എന്താണു വിളിക്കേണ്ടത് !
സാധാരണ പ്രസവം ആണെങ്കില്‍ പോലും വെള്ളത്തില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നതെല്ലാം ഏതൊരു അത്യാഹിതത്തെയും അഭിമുഖീകരിക്കാന്‍ ഉള്ള മനസ്സാന്നിധ്യത്തോടെ ആയിരിക്കണം. വിദേശത്തെ ഏതെങ്കിലും താലൂക്കിലോ പഞ്ചായത്തിലോ ഇതെല്ലാം നടക്കുന്നുണ്ടെന്ന് കരുതി അതിന്‍റെ നാല് ഫോട്ടോയും വെച്ച് കൊട്ടിഘോഷിച്ചു ഈ പണിക്ക് ഇറങ്ങുന്നവര്‍ അതിന്‍റെ ABCD പോലും പഠിച്ചിട്ടില്ലാത്തവർ ആണെന്ന് അറിയുമ്പോഴേക്ക് കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു എന്നതാണ് അതിന്‍റെ ദുരന്തം.
കൂടുതൽ വിശകലനങ്ങളിലേക്ക്‌ പോകും മുൻപ്‌ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടേ...

എന്തിനും ഏതിനും വിദേശകുത്തകകളെയും അമേരിക്കൻ വിരുദ്ധതയേയും പൊക്കി പിടിക്കുന്ന 'പ്രകൃതിദുരന്തങ്ങൾ' വാട്ടർ ബർത്തും നിന്നുള്ള പ്രസവവുമെല്ലാം ഏതാണ്ട്‌ ആനക്കാര്യമായി പ്രചരിപ്പിക്കുന്നതിന്റെ റഫറൻസ്‌ വിദേശീയരാണ്‌. അത്‌ കേട്ടയുടൻ പെട്ടീം വട്ടിയുമായി കുട്ടിയെ കിട്ടാൻ ഓടുന്നവരുടെ ശ്രദ്ധക്ക്‌:
പ്ലാൻ ചെയ്‌ത ഗർഭവും ആഘോഷമായ ഗർഭകാലവുമുള്ള മിടുക്കികളോടാണ്‌ ഗർഭം രോഗമാക്കിയ മലയാളികൾ താരതമ്യപ്പെടാൻ ശ്രമിക്കുന്നത്‌.
ഗർഭം രോഗമായി കാണാതെ, പത്ത്‌ മാസവും കാര്യങ്ങൾ ശാസ്‌ത്രീയമായി പഠിച്ച്‌ നല്ല ഭക്ഷണം കഴിച്ച്‌ pelvic floor strengthening exercise ചെയ്‌ത്‌( കാല്‌ പൊക്കി വച്ചാൽ കുഞ്ഞ്‌ അത്‌ വഴിയങ്ങ്‌ ഇറങ്ങിപ്പോകുമെന്ന ടൈപ്പ്‌ ഉപദേശം ഫ്രീയായി തരുന്ന നാല്‌ പേരെ അങ്ങോട്ട്‌ കയറ്റിയയച്ചാലോ?) ഏത്‌ അത്യാഹിതവും വയറും വിരിച്ച്‌ നേരിടാൻ തയ്യാറാണ്‌ അവർ. ഇവിടെ ആദ്യത്തെ നേരിയ വേദന വരുമ്പോഴേക്ക്‌ അന്ത്യാഭിലാഷം വരെ അനൗൺസ്‌ ചെയ്യുന്ന ഗർഭിണികളും !
പരീക്ഷണങ്ങൾക്ക്‌ തയ്യാറാകുന്നവർ ആദ്യം സംഗതികൾ വസ്‌തുനിഷ്‌ഠമായി പഠിക്കണം. മിഡ്‌വൈഫും നേഴ്‌സും ഡോക്‌ടറും ഗർഭിണിയും ഗർഭണനും മുന്നേ ഉണ്ടായ പിള്ളേരും കൂടി ഞെക്കിപ്പിഴിഞ്ഞ്‌ കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ വീഴുന്ന വീഡിയോ കാണുമ്പോൾ നിങ്ങൾക്ക്‌ അളക്കാൻ കഴിയാതെ പോകുന്നൊരു സംഗതിയുണ്ട്‌-രക്‌തസ്രാവത്തിന്റെ അളവ്‌. പ്രസവത്തിൽ അമിതരക്‌തസ്രാവമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ എല്ലാവർക്കുമറിയാം. വിദഗ്‌ധർ പോലും അംഗീകരിക്കാത്ത ഈ പരീക്ഷണത്തിന്‌ തല വെക്കണം എന്ന്‌ നിർബന്ധമുണ്ടെങ്കിൽ ഡോക്‌ടറുമായി സംസാരിക്കുക. സ്വയം തീരുമാനമെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്‌ടങ്ങൾ ചിലപ്പോൾ നികത്താൻ പറ്റാത്തതാകാം.
യാതൊരു കാരണവശാലും പ്രസവത്തിന്‌ എളുപ്പപണികൾ തിരയാതിരിക്കുക.കൃത്യമായി ഡോക്‌ടറെ കണ്ട്‌ ആവശ്യമുള്ള പരിശോധനകൾ നടത്തുക.
*ആദ്യ ഏഴു മാസങ്ങളിൽ മാസത്തിൽ ഒരിക്കൽ
*7,8 - രണ്ടാഴ്‌ചയിൽ ഒരിക്കൽ
*9 മാസത്തിൽ-ആഴ്ചയിലൊരിക്കൽ
പരിശോധനകൾ:
3 സ്‌കാൻ-
1) 7-10 ആഴ്‌ചകൾ (പ്രസവദിവസം കണക്കാക്കാൻ, ഗർഭം ഗർഭപാത്രത്തിൽ തന്നെയെന്ന്‌ ഉറപ്പ്‌ വരുത്താൻ)
2) 20 ആഴ്‌ച -കുഞ്ഞിന്‌ അംഗവൈകല്യമില്ലെന്ന്‌ ഉറപ്പ്‌ വരുത്താൻ
3) 34 ആഴ്‌ചക്ക്‌ ശേഷം -പ്രസവപൂർവ്വ അവസ്‌ഥ വിലയിരുത്താൻ
രണ്ട്‌ ടിടി (ഒരു മാസം വ്യത്യാസത്തിൽ) എടുത്തിരിക്കണം.
ഡോക്‌ടർ പറയുന്ന രക്‌തപരിശോധനകൾ കൃത്യമായി ചെയ്യുന്നതും മിക്ക അപകടാവസ്‌ഥകളും മുൻകൂട്ടി അറിയുന്നതിന്‌ ഉപകരിക്കും. നിങ്ങൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന ഗർഭിണിയാണെങ്കിൽ അപായസൂചനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിങ്ങളുടെ ഡോക്‌ടർ പറഞ്ഞ്‌ തരും.
ഫോളിക്‌ ആസിഡ്‌,അയൺ, കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരിക്കണം.ഇവയൊന്നും തന്നെ 'ഇംഗ്ലീഷ്‌ ഗുളിക' അല്ല. നിങ്ങളുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന്‌ അത്യാവശ്യമുള്ള സപ്ലിമെന്റുകൾ ആണ്‌ അവ.
എന്റെ വല്ല്യമ്മൂമ്മ ഇതൊന്നും കഴിക്കാതെ പത്ത്‌ പെറ്റു, നെല്ലു കുത്തുന്നിടത്ത്‌ നിന്ന്‌ ഓടിപ്പോയി പ്രസവിച്ച്‌ വല്ല്യപ്പൂപ്പന്‌ മിസ്സ്‌ കോൾ അടിച്ചു എന്നൊക്കെ പറയാൻ കൊള്ളാം.അവർ ഈ സപ്ലിമെന്റ്‌ കഴിച്ചിട്ടുമില്ല. നേര്‌ തന്നെ...മക്കൾ ഇന്നെത്ര പറ നെല്ല്‌ കുത്തി ? മലർന്ന്‌ കിടന്ന പ്ലാവില കമിഴ്‌ത്തി വെച്ചില്ലെങ്കിലും എജ്‌ജാതി ഡയലോഗ് !
സാധാരണ ഗതിയിൽ ഗർഭം ഒരു രോഗമല്ല. ഗർഭിണിയാണ്‌ എന്നത്‌ പഠനത്തിനോ ജോലിക്കോ തടസ്സവുമല്ല. സ്വാഭാവികപ്രസവമോ സിസേറിയനോ ആയിക്കോട്ടെ, നിങ്ങളും കുഞ്ഞും, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവളും കുഞ്ഞും സുരക്ഷിതയെന്ന്‌ ഉറപ്പ്‌ വരുത്തുക.
സിസേറിയൻ, നിങ്ങൾ ചോദിച്ച്‌ വാങ്ങിയതല്ലാത്തിടത്തോളം, ന്യായമായ കാരണമുള്ളതായിരിക്കും. പ്രസവത്തെ പരീക്ഷണമാക്കാൻ ശ്രമിക്കുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ പഠിച്ച്‌ മനസ്സിലാക്കി പിൻമാറുക. ജീവൻ സംരക്ഷിക്കാൻ അർഹതയും കഴിവുമുള്ളവരാകട്ടെ ജീവന്റെ സംരക്ഷകർ.
ആവശ്യമില്ലാതെ രോഗിയുടെ ദേഹത്ത്‌ ഒരു സൂചിത്തുമ്പ്‌ കൊണ്ടുപോലും തൊടരുതെന്ന്‌ പഠിച്ചവർ പ്രകൃതിരീതികളെ പുകഴ്‌ത്തി പ്രഭാഷണപരമ്പര ഇറക്കുന്നുണ്ടാകില്ല..
പക്ഷേ, ഞാനിത്‌ എഴുതുമ്പോഴും നിങ്ങളിത്‌ വായിക്കുമ്പോഴും എവിടെയോ ഒരു ഡോക്ടർ ലേബർ റൂമിലെ അലമുറകൾക്കിടയിൽ കുഞ്ഞ്‌ വരുന്ന ആംഗിൾ അൽപ്പമൊന്ന്‌ ചെരിഞ്ഞതിന്‌ പ്രാർത്‌ഥനയോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നു...
കേട്ടിട്ടില്ലേ..'God's right hand'...അതെ, ഇറങ്ങി വന്ന്‌ വെളിച്ചം കണ്ട്‌ അവനൊരു വൻകരച്ചിലുണ്ട്‌...ആ നിമിഷം അമ്മയുടെ കണ്ണീരിന്‌ അർദ്ധവിരാമമിടുന്ന ഒരു പുഞ്ചിരി കാണാം...
ഒരു പക്ഷേ, അമ്മക്ക്‌ മാത്രം സാധിക്കുന്ന അഴകോടെ..മിഴിവോടെ...അത്‌ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്താണ്‌ വിളിക്കേണ്ടത്‌ സിസേറിയന്‌ ശേഷമുള്ള സുഖപ്രസവം
നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഗർഭപാത്രത്തിൽ കിടന്ന്‌ മുൻപരിചയമില്ലാത്ത ആർക്കും ഈ കുറിപ്പ്‌ ബാധകമായിരിക്കുന്നതല്ല. അവർക്ക്‌ ടാബ്‌ അടച്ച്‌ ചരിത്രപ്രസക്‌തമായ 'അല്ലോപ്പതി'യെ ട്രോളൽ തുടരാവുന്നതാണ്‌.
പ്രകൃതിചികിത്‌സ എന്ന പ്രാകൃതചികിത്‌സ കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി, ഒരു ചോരക്കുഞ്ഞ്‌ പ്രകൃതിയിലേക്ക് തന്നെ‌ മടങ്ങി. മടങ്ങിയ കുഞ്ഞിന്‌ കിടന്നിടത്തും സ്വൈര്യം കൊടുക്കാതെ ഇന്നലെ ഖബറിൽ നിന്നെടുത്ത്‌ പോസ്‌റ്റ്‌മോർട്ടം ചെയ്‌തിരിക്കുന്നു(22/10/16). മൂന്ന്‌ തവണ സിസേറിയൻ കഴിഞ്ഞ ശരീരത്തിൽ സ്വാഭാവികപ്രസവമെന്ന പരീക്ഷണത്തിന്‌ തല വെച്ച്‌ കൊടുത്ത രക്ഷിതാക്കളോട്‌ ദേഷ്യമാണോ സഹതാപമാണോ എന്നറിയില്ല .Vaginal Birth After Cesarean(VBAC) എല്ലാ തയ്യാറെടുപ്പുകളോടെയും ചെയ്യേണ്ടുന്ന ഒന്നാണ്‌. സുഖപ്രസവമെന്ന അത്ര സുഖമില്ലാത്ത പരിപാടിയെക്കുറിച്ച്‌ കേട്ടറിവും(അറിവെന്ന്‌ പറഞ്ഞൂടാ,വികലധാരണകൾ) അനുഭവവും മാത്രമേ മിക്കവർക്കും ഉള്ളൂ.സിസേറിയൻ പിന്നെ അനസ്‌തേഷ്യയും എസിയുടെ തണുപ്പും കൊണ്ട്‌ കോരിത്തരിച്ച്‌ കിടപ്പായത്‌ കൊണ്ട്‌ ഒന്നും അറിയുന്നുമില്ല.
പരമാവധി 280 ദിവസം/40 ആഴ്ച (പത്ത്‌ ചന്ദ്രമാസം) കഴിഞ്ഞ്‌ ഗർഭസ്‌ഥശിശു പുറത്ത്‌ വരുന്നതിനെയാണല്ലോ പ്രസവം എന്ന്‌ പറയുന്നത്‌. പ്രസവിക്കാനുള്ള ആരോഗ്യം സ്‌ത്രീക്കും ഗർഭപാത്രത്തിൽ നിന്നും പുറത്തെത്തുന്ന അത്യന്തം ദുഷ്‌കരമായ യാത്രക്കുള്ള കെൽപ്പ്‌ കുഞ്ഞിനും യാത്ര ചെയ്യാനുള്ള മാർഗത്തിന്റെ വിശാലതയും ഉറപ്പ്‌ വരുത്തിയാൽ സ്വാഭാവികപ്രസവം പ്രതീക്ഷിക്കാം. എന്നാൽ പോലും അമ്മയുടേയും കുഞ്ഞിന്‍റെയും ശരീരത്തിലെ രക്‌തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനവ്യതിയാനങ്ങൾ തുടങ്ങിയ സങ്കീർണതകള്‍ കൊണ്ട്‌ അവസാനനിമിഷം പോലും
സ്വാഭാവികപ്രസവം സിസേറിയന്‌ വഴിമാറാം.
പണ്ടൊക്കെ വീടിന്‍റെ ഇരുട്ടറയിൽ പ്രസവിച്ചിരുന്നു എന്നത്‌ സത്യം തന്നെ. അന്നത്തെ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ മാതൃമരണനിരക്കും നവജാതശിശുമരണനിരക്കും ഇന്നത്തേതുമായി താരതമ്യം ചെയ്‌താൽ സാമാന്യബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും.
2012 വർഷത്തെ കണക്ക്‌ പ്രകാരം തൊണ്ണൂറ്‌ ശതമാനത്തിലേറെ പ്രസവം ആശുപത്രിയിൽ നടക്കുന്ന കേരളത്തിൽ മാതൃമരണനിരക്ക്‌ 66 ആണ്‌, (ഒരു ലക്ഷം ജീവനുള്ള ശിശുക്കള്‍ പിറക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു എന്നതിന്‍റെ കണക്ക്). ആസ്സാമില്‍ ഇത് 328 ആണ്. നമ്മുടെ നവജാതശിശുമരണനിരക്ക്‌ ഏഴും [Park (23rd Edition)- Table 14,20].
അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഈ നിരക്ക് എത്രയോ ചെറുതാണ്. നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ അത്രയേറെ മുന്നേറിയിരുന്നു, 'വെടക്കാക്കി തനിക്കാക്കാന്‍' ഉള്ള ഉപായവുമായി ചിലര്‍ രംഗത്തെത്തുന്നത് വരെ. ഇതെല്ലാം ഞാന്‍ എഴുതുമ്പോഴും മോഡേണ്‍ മെഡിസിന്‍ പഠിച്ച ഒരു ഡോക്റ്ററുടെ കുറിപ്പ് എന്ന മുന്‍വിധി ഇത് വായിക്കുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സിലുണ്ടെന്ന് അറിയാം. പക്ഷെ, ഇനിയിത് പറയാതിരിക്കാനാകില്ല.
സ്വാഭാവികപ്രസവം എന്ന് പറയുന്ന സംഗതി പ്രകൃതിയില്‍ സാധാരണ സംഭവിക്കുന്നത്‌ തന്നെയാണ്. പൂച്ചയും മുയലും പ്രസവിക്കുന്നത് പോലെ എനിക്കും പ്രസവിച്ചു കൂടെ എന്നൊരു ഗര്‍ഭിണി ചോദിച്ചാല്‍ 'പറ്റില്ല' എന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷെ, പണ്ടുള്ളവര്‍ പറയുന്നത് പോലെ 'രണ്ടും രണ്ട് ആകുന്നതു വരെ ഒരു സ്വസ്ഥതയുമില്ല' എന്നത് തന്നെയാണ് സത്യം. ഏഴാം മാസം അണിയിച്ചൊരുക്കി പ്രാര്‍ത്ഥിച്ചു സ്വന്തം വീട്ടിലേക്കു പ്രസവത്തിനു കൂട്ടി കൊണ്ട് പോകുന്ന ചടങ്ങ് പോലും 'വന്നാല്‍ വന്നു' എന്ന ഈ സത്യത്തില്‍ നിന്നും ഉദ്‌ഭവിച്ചതാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല.
സങ്കീര്‍ണതകള്‍ ഇല്ലാത്ത ഗര്‍ഭാവസ്ഥ സാധാരണ ഗതിയില്‍ സുഖപ്രസവത്തില്‍ കലാശിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇനി ഈ സുഖമുണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന പരിപാടി തന്നെ എത്ര സമയം എടുക്കുമെന്ന് അറിയാമോ?ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നത് മുതല്‍ പ്രസവം വരെ മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ട്. വേദന സഹിച്ചു ഗര്‍ഭിണി മടുക്കുമ്പോഴും 'പ്രസവമാകുമോ എന്ന് നോക്കാം' എന്ന് പറഞ്ഞു അവളെ കഷ്ടപ്പെടുത്തുന്ന ബന്ധുക്കളെ കണ്ടിട്ടുണ്ട്. ചില അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ഗര്‍ഭിണിയുടെ വൈമുഖ്യം തന്നെയാകാം, സമ്മതിക്കുന്നു. എന്നാല്‍ ഒരു തരത്തിലും പ്രസവത്തിനു വഴങ്ങാത്ത ശരീരപ്രകൃതിയുള്ള അമ്മയെ അതിനു നിര്‍ബന്ധിച്ചു കൊല്ലാക്കൊല ചെയ്യരുത്.
അങ്ങനെയൊന്നാണ്‌ കഴിഞ്ഞ ദിവസം സംഭവിക്കുകയും കുഞ്ഞിന്‍റെ മരണത്തിലും അമ്മയുടെ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകരുന്നതിലും കലാശിച്ചത്. ആദ്യമേ മനസിലാക്കുക, ഒരു മേജര്‍ സര്‍ജറി ആണെങ്കില്‍ കൂടിയും സിസേറിയന്‍ ഒരു മോശം കാര്യമല്ല. സിസേറിയന്‍ നിരക്കുകള്‍ പോലുള്ള വിവാദപരമായ വിഷയങ്ങള്‍ മാറ്റി വെച്ച് ശാസ്ത്രീയമായി ചിന്തിക്കുകയാണെങ്കില്‍, താഴെ പറയുന്നവയാണ് സിസേറിയന്‍ ചെയ്യാനുള്ള പ്രധാനകാരണങ്ങള്‍:
*ആദ്യ പ്രസവം സിസേറിയന്‍ ആണെങ്കില്‍
*കുഞ്ഞിന്‍റെ കിടപ്പ് മൂലമോ അമ്മയുടെ ഇടുപ്പെല്ല് വിസ്താരം കുറഞ്ഞത്‌ കാരണമോ ഗര്‍ഭപാത്രം ആവശ്യത്തിനു വികസിക്കാത്തത് കാരണമോ ആയുള്ള സിസേറിയന്‍(dystocia)
*കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്‌ കുറയുക/അനക്കം കുറയുക
*തല താഴെയല്ലാതെ കിടക്കുന്ന കുഞ്ഞ്(breech position)
*പ്രസവസമയം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ലെങ്കില്‍
*ഗര്‍ഭസ്ഥശിശുവിന്‍റെ കടുത്ത വളര്‍ച്ചക്കുറവ്(Severe IUGR)
*ഒന്നിലേറെ കുട്ടികളുള്ള ഗര്‍ഭം.
*പ്രസവത്തിനു മുന്‍പ് രക്തസ്രാവത്തിന് കാരണമായേക്കാവുന്ന അവസ്ഥകള്‍ (placenta previa, abruptio placenta)
*പ്രായക്കൂടുതലുള്ള സ്ത്രീയുടെ ആദ്യഗര്‍ഭം
*വിവിധ അസുഖങ്ങള്‍ കാരണം ഗര്‍ഭാവസ്ഥ രോഗാവസ്ഥയായ ഗര്‍ഭിണികള്‍ (ഗര്‍ഭകാലത്തെ ഷുഗര്‍, പ്രഷര്‍, ഹൃദ്രോഗം തുടങ്ങിയവ)
*HIV ഉള്ള ഗര്‍ഭിണിയുടെ പ്രസവം
ഇതില്‍ ആദ്യനാല് കാരണങ്ങളാണ് 85% സിസേറിയനുകളുടെയും കാരണം. ഇവയില്‍ തന്നെ, ഒരു ഗര്‍ഭത്തിനു മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് (കുട്ടിയുടെ വളര്‍ച്ചക്കുറവ്, തല താഴെയല്ലാതെ കിടക്കുന്ന കുട്ടി, ഒന്നിലേറെ കുട്ടികള്‍ തുടങ്ങിയവ) എല്ലാ സുരക്ഷാസന്നാഹത്തോടെയും കൂടി അതിവിദഗ്ധനായ/വിദഗ്ധയായ ഡോക്റ്ററുടെയും, രോഗിയെ ആവശ്യം വന്നാല്‍ വളരെ പെട്ടെന്ന് ഓപറേഷന്‍ തീയേറ്ററിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളോടെയും മാത്രം സാധാരണ പ്രസവത്തിനു ശ്രമിക്കാം.
എന്നാല്‍, ഒരു കാരണവശാലും മാറാന്‍ സാധ്യതയില്ലാത്ത കാരണം കൊണ്ട് സിസേറിയന്‍ ചെയ്ത കേസില്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു ശ്രമിക്കരുത്. ഉദാഹരണത്തിന്, ഗര്‍ഭിണിയുടെ ഇടുപ്പെല്ലുകള്‍ തമ്മിലുള്ള വികാസം കുറവാണെങ്കില്‍( CPD-Cephalopelvic Disproportion) ഒരു തരത്തിലും അവള്‍ പ്രസവിക്കില്ല എന്നുറപ്പാണ്. ഈ കാരണം കൊണ്ടാണ് വാട്ടര്‍ ബര്‍ത്തിന് ശ്രമിച്ച യുവതി ഇത്രയേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. അവരുടെ മൂന്നു പ്രസവവും ശസ്ത്രക്രിയ ആകാനുള്ള കാരണം ഇടുപ്പിന്‍റെ വികാസക്കുറവായിരുന്നു. സാധാരണ ഗതിയില്‍ ആരോഗ്യവതിയായ സ്ത്രീക്ക് മൂന്നു സിസേറിയന്‍ വരെ ആകാം എന്ന് പറയുമ്പോള്‍, ഇവിടെ നാലാമത് സിസേറിയന് പകരം വെള്ളത്തിലിരുന്നു പ്രസവിക്കാന്‍ ശ്രമിച്ചു.
ഒന്നാമത്തെ കാര്യം, ഈ സ്ത്രീക്ക് പ്രസവം സാധ്യമല്ല. അവരുടെ ഇടുപ്പെല്ലുകള്‍ പ്രസവത്തിനു അനുയോജ്യമായ രീതിയില്‍ അല്ല ഉള്ളത്. രണ്ടാമത്, മൂന്നു ശസ്ത്രക്രിയയുടെ പാടുകള്‍ അവശേഷിക്കുന്ന ഗര്‍ഭപാത്രത്തില്‍ നാലാമത് സിസേറിയന്‌‍ പ്രസവവേദന വരുന്നത് വരെ കാത്തു നില്ക്കാന്‍ പോലും പാടില്ല. മുപ്പത്തെട്ടു ആഴ്ച്ചയെത്തിയാല്‍ ആ ഗര്‍ഭം തുടരാതെ കുഞ്ഞിനെ സര്‍ജറി ചെയ്തു പുറത്തെടുക്കണം. അതും ചെയ്യാതെ വേദന വരാന്‍ കാത്തു നില്‍ക്കാന്‍ പാടില്ലായിരുന്നു. സ്ത്രീരോഗവിദഗ്ധര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഈ ദുഷ്‌കരമായ അവസ്ഥ കൈകാര്യം ചെയ്യാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വ്യക്തിയുടെ കൈയിലേക്ക്‌ ജീവന്‍ വെച്ച് കൊടുത്തവരെ വിഡ്ഢികള്‍ എന്നല്ലാതെ എന്താണു വിളിക്കേണ്ടത് !
സാധാരണ പ്രസവം ആണെങ്കില്‍ പോലും വെള്ളത്തില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നതെല്ലാം ഏതൊരു അത്യാഹിതത്തെയും അഭിമുഖീകരിക്കാന്‍ ഉള്ള മനസ്സാന്നിധ്യത്തോടെ ആയിരിക്കണം. വിദേശത്തെ ഏതെങ്കിലും താലൂക്കിലോ പഞ്ചായത്തിലോ ഇതെല്ലാം നടക്കുന്നുണ്ടെന്ന് കരുതി അതിന്‍റെ നാല് ഫോട്ടോയും വെച്ച് കൊട്ടിഘോഷിച്ചു ഈ പണിക്ക് ഇറങ്ങുന്നവര്‍ അതിന്‍റെ ABCD പോലും പഠിച്ചിട്ടില്ലാത്തവർ ആണെന്ന് അറിയുമ്പോഴേക്ക് കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു എന്നതാണ് അതിന്‍റെ ദുരന്തം.
കൂടുതൽ വിശകലനങ്ങളിലേക്ക്‌ പോകും മുൻപ്‌ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടേ...
എന്തിനും ഏതിനും വിദേശകുത്തകകളെയും അമേരിക്കൻ വിരുദ്ധതയേയും പൊക്കി പിടിക്കുന്ന 'പ്രകൃതിദുരന്തങ്ങൾ' വാട്ടർ ബർത്തും നിന്നുള്ള പ്രസവവുമെല്ലാം ഏതാണ്ട്‌ ആനക്കാര്യമായി പ്രചരിപ്പിക്കുന്നതിന്റെ റഫറൻസ്‌ വിദേശീയരാണ്‌. അത്‌ കേട്ടയുടൻ പെട്ടീം വട്ടിയുമായി കുട്ടിയെ കിട്ടാൻ ഓടുന്നവരുടെ ശ്രദ്ധക്ക്‌:
പ്ലാൻ ചെയ്‌ത ഗർഭവും ആഘോഷമായ ഗർഭകാലവുമുള്ള മിടുക്കികളോടാണ്‌ ഗർഭം രോഗമാക്കിയ മലയാളികൾ താരതമ്യപ്പെടാൻ ശ്രമിക്കുന്നത്‌.
ഗർഭം രോഗമായി കാണാതെ, പത്ത്‌ മാസവും കാര്യങ്ങൾ ശാസ്‌ത്രീയമായി പഠിച്ച്‌ നല്ല ഭക്ഷണം കഴിച്ച്‌ pelvic floor strengthening exercise ചെയ്‌ത്‌( കാല്‌ പൊക്കി വച്ചാൽ കുഞ്ഞ്‌ അത്‌ വഴിയങ്ങ്‌ ഇറങ്ങിപ്പോകുമെന്ന ടൈപ്പ്‌ ഉപദേശം ഫ്രീയായി തരുന്ന നാല്‌ പേരെ അങ്ങോട്ട്‌ കയറ്റിയയച്ചാലോ?) ഏത്‌ അത്യാഹിതവും വയറും വിരിച്ച്‌ നേരിടാൻ തയ്യാറാണ്‌ അവർ. ഇവിടെ ആദ്യത്തെ നേരിയ വേദന വരുമ്പോഴേക്ക്‌ അന്ത്യാഭിലാഷം വരെ അനൗൺസ്‌ ചെയ്യുന്ന ഗർഭിണികളും !
പരീക്ഷണങ്ങൾക്ക്‌ തയ്യാറാകുന്നവർ ആദ്യം സംഗതികൾ വസ്‌തുനിഷ്‌ഠമായി പഠിക്കണം. മിഡ്‌വൈഫും നേഴ്‌സും ഡോക്‌ടറും ഗർഭിണിയും ഗർഭണനും മുന്നേ ഉണ്ടായ പിള്ളേരും കൂടി ഞെക്കിപ്പിഴിഞ്ഞ്‌ കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ വീഴുന്ന വീഡിയോ കാണുമ്പോൾ നിങ്ങൾക്ക്‌ അളക്കാൻ കഴിയാതെ പോകുന്നൊരു സംഗതിയുണ്ട്‌-രക്‌തസ്രാവത്തിന്റെ അളവ്‌. പ്രസവത്തിൽ അമിതരക്‌തസ്രാവമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ എല്ലാവർക്കുമറിയാം. വിദഗ്‌ധർ പോലും അംഗീകരിക്കാത്ത ഈ പരീക്ഷണത്തിന്‌ തല വെക്കണം എന്ന്‌ നിർബന്ധമുണ്ടെങ്കിൽ ഡോക്‌ടറുമായി സംസാരിക്കുക. സ്വയം തീരുമാനമെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്‌ടങ്ങൾ ചിലപ്പോൾ നികത്താൻ പറ്റാത്തതാകാം.
യാതൊരു കാരണവശാലും പ്രസവത്തിന്‌ എളുപ്പപണികൾ തിരയാതിരിക്കുക.കൃത്യമായി ഡോക്‌ടറെ കണ്ട്‌ ആവശ്യമുള്ള പരിശോധനകൾ നടത്തുക.
*ആദ്യ ഏഴു മാസങ്ങളിൽ മാസത്തിൽ ഒരിക്കൽ
*7,8 - രണ്ടാഴ്‌ചയിൽ ഒരിക്കൽ
*9 മാസത്തിൽ-ആഴ്ചയിലൊരിക്കൽ
പരിശോധനകൾ:
3 സ്‌കാൻ-
1) 7-10 ആഴ്‌ചകൾ (പ്രസവദിവസം കണക്കാക്കാൻ, ഗർഭം ഗർഭപാത്രത്തിൽ തന്നെയെന്ന്‌ ഉറപ്പ്‌ വരുത്താൻ)
2) 20 ആഴ്‌ച -കുഞ്ഞിന്‌ അംഗവൈകല്യമില്ലെന്ന്‌ ഉറപ്പ്‌ വരുത്താൻ
3) 34 ആഴ്‌ചക്ക്‌ ശേഷം -പ്രസവപൂർവ്വ അവസ്‌ഥ വിലയിരുത്താൻ
രണ്ട്‌ ടിടി (ഒരു മാസം വ്യത്യാസത്തിൽ) എടുത്തിരിക്കണം.
ഡോക്‌ടർ പറയുന്ന രക്‌തപരിശോധനകൾ കൃത്യമായി ചെയ്യുന്നതും മിക്ക അപകടാവസ്‌ഥകളും മുൻകൂട്ടി അറിയുന്നതിന്‌ ഉപകരിക്കും. നിങ്ങൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന ഗർഭിണിയാണെങ്കിൽ അപായസൂചനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിങ്ങളുടെ ഡോക്‌ടർ പറഞ്ഞ്‌ തരും.
ഫോളിക്‌ ആസിഡ്‌,അയൺ, കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരിക്കണം.ഇവയൊന്നും തന്നെ 'ഇംഗ്ലീഷ്‌ ഗുളിക' അല്ല. നിങ്ങളുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന്‌ അത്യാവശ്യമുള്ള സപ്ലിമെന്റുകൾ ആണ്‌ അവ.
എന്റെ വല്ല്യമ്മൂമ്മ ഇതൊന്നും കഴിക്കാതെ പത്ത്‌ പെറ്റു, നെല്ലു കുത്തുന്നിടത്ത്‌ നിന്ന്‌ ഓടിപ്പോയി പ്രസവിച്ച്‌ വല്ല്യപ്പൂപ്പന്‌ മിസ്സ്‌ കോൾ അടിച്ചു എന്നൊക്കെ പറയാൻ കൊള്ളാം.അവർ ഈ സപ്ലിമെന്റ്‌ കഴിച്ചിട്ടുമില്ല. നേര്‌ തന്നെ...മക്കൾ ഇന്നെത്ര പറ നെല്ല്‌ കുത്തി ? മലർന്ന്‌ കിടന്ന പ്ലാവില കമിഴ്‌ത്തി വെച്ചില്ലെങ്കിലും എജ്‌ജാതി ഡയലോഗ് !
സാധാരണ ഗതിയിൽ ഗർഭം ഒരു രോഗമല്ല. ഗർഭിണിയാണ്‌ എന്നത്‌ പഠനത്തിനോ ജോലിക്കോ തടസ്സവുമല്ല. സ്വാഭാവികപ്രസവമോ സിസേറിയനോ ആയിക്കോട്ടെ, നിങ്ങളും കുഞ്ഞും, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവളും കുഞ്ഞും സുരക്ഷിതയെന്ന്‌ ഉറപ്പ്‌ വരുത്തുക.
സിസേറിയൻ, നിങ്ങൾ ചോദിച്ച്‌ വാങ്ങിയതല്ലാത്തിടത്തോളം, ന്യായമായ കാരണമുള്ളതായിരിക്കും. പ്രസവത്തെ പരീക്ഷണമാക്കാൻ ശ്രമിക്കുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ പഠിച്ച്‌ മനസ്സിലാക്കി പിൻമാറുക. ജീവൻ സംരക്ഷിക്കാൻ അർഹതയും കഴിവുമുള്ളവരാകട്ടെ ജീവന്റെ സംരക്ഷകർ.
ആവശ്യമില്ലാതെ രോഗിയുടെ ദേഹത്ത്‌ ഒരു സൂചിത്തുമ്പ്‌ കൊണ്ടുപോലും തൊടരുതെന്ന്‌ പഠിച്ചവർ പ്രകൃതിരീതികളെ പുകഴ്‌ത്തി പ്രഭാഷണപരമ്പര ഇറക്കുന്നുണ്ടാകില്ല..
പക്ഷേ, ഞാനിത്‌ എഴുതുമ്പോഴും നിങ്ങളിത്‌ വായിക്കുമ്പോഴും എവിടെയോ ഒരു ഡോക്ടർ ലേബർ റൂമിലെ അലമുറകൾക്കിടയിൽ കുഞ്ഞ്‌ വരുന്ന ആംഗിൾ അൽപ്പമൊന്ന്‌ ചെരിഞ്ഞതിന്‌ പ്രാർത്‌ഥനയോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നു...
കേട്ടിട്ടില്ലേ..'God's right hand'...അതെ, ഇറങ്ങി വന്ന്‌ വെളിച്ചം കണ്ട്‌ അവനൊരു വൻകരച്ചിലുണ്ട്‌...ആ നിമിഷം അമ്മയുടെ കണ്ണീരിന്‌ അർദ്ധവിരാമമിടുന്ന ഒരു പുഞ്ചിരി കാണാം...
ഒരു പക്ഷേ, അമ്മക്ക്‌ മാത്രം സാധിക്കുന്ന അഴകോടെ..മിഴിവോടെ...അത്‌ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്താണ്‌ വിളിക്കേണ്ടത്‌ v

സ്തനാർബുദം ചികിത്സാരീതികൾ - Dr. Jimmy Mathew


സ്തനാർബുദ ചികിത്സായെപ്പറ്റി അല്പം: സ്തനാർബുദത്തെ കുറിച്ച് ഡോക്ടർ ദീപു എഴുതിയിരുന്നല്ലോ.
https://goo.gl/870Rq2
അതിനോട് ചേർത്ത് വായിക്കാനാണ് ഈ കുറിപ്പ്.


സ്വയം സ്തനാർബ്ബുദമുണ്ടെന്നു സംശയിക്കുന്ന ഒരു സ്ത്രീക്ക് സ്വന്തം ഫാമിലി ഡോക്ടറെ സമീപിക്കാവുന്നതാണ്. അയാൾ അഥവാ അവർ നിർദേശിക്കുന്നതിനനുസരിച്ചു പിന്നീട് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അടുത്ത് പോകാം. അയാൾ പറയുന്ന ഡോക്ടറുടെ അടുത്ത് തന്നെ പോകണമെന്നില്ല. ഏതു തരം സ്പെഷ്യലിസ്റ്റിന്റെ അടുത്താണ് പോകേണ്ടത് എന്ന് ചോദിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്തനത്തിൽ മുഴയോ മറ്റോ ഉണ്ടെന്നു തോന്നിയാൽ നേരിട്ട് ഒരു ജനറൽ സർജനെ കാണാവുന്നതാണ്. സ്പെഷ്യലൈസ്ഡ് കാൻസർ സർജനെ തന്നെ കാണുന്നതിലും തെറ്റില്ല.
രോഗനിർണയത്തോടെ ആണ് ചികിത്സ ആരംഭിക്കുന്നത് . വിശദ ദേഹ പരിശോധനക്ക് ശേഷം ഡോക്ടർ മാമ്മോഗ്രാം, അൾട്രാസൗണ്ട് അഥവാ എം ആർ ഐ എന്നീ സ്കാനുകളിൽ ഒന്നോ ചിലപ്പോൾ അതിലധികമോ ചെയ്യാൻ നിർദേശിച്ചേക്കാം. സ്കാൻ പറഞ്ഞാൽ ഓരോന്നും എന്തിനു വേണ്ടിയാണ് എന്ന് ചോദിച്ചു മനസ്സിലാക്കാം. ഉദാഹരണത്തിന് മാമ്മോഗ്രാം കഴിഞ്ഞയുടൻ അൾട്രാസൗണ്ട് വേണമെന്ന് പറഞ്ഞാൽ അത് എന്തിനാണ് എന്ന് ചോദിക്കണം. ഒരു കാരണം നിശ്ചയമായും ഉണ്ടാവും; ഉണ്ടായിരിക്കണം. രോഗത്തിന്റെ അവസ്ഥ അനിസരിച്ചു വേറെയും രക്ത ടെസ്റ്റുകൾ, സ്കാനുകൾ ഒക്കെ വേണ്ടി വന്നേക്കാം. അതിനെല്ലാം വിശദീകരണം തരാൻ ഡോക്ടർ ബാധ്യസ്ഥനാണ്.
മാമ്മോഗ്രാം , അഥവാ അൾട്രാസൗണ്ട് ചെയുന്ന സമയത്തു തന്നെ റേഡിയോളജി ഡോക്ടറോ സർജൻ തന്നെയോ സൂചി കുത്തി മുഴയിൽ നിന്ന് ബിയോപ്സിക്കായി ദശ എടുത്തേക്കാം. സ്കാൻ കഴിഞ്ഞും, വലിയ മുഴയാണെങ്കിൽ നേരിട്ടും (സ്കാൻ സഹായമില്ലാതെ തന്നെ) ബിയോപ്സി എടുത്തേക്കാം. പാത്തോളജി ഡോക്ടറാണ് ദശ പരിശോധന ചെയ്യുന്നത് . മാമ്മോഗ്രാം തികച്ചും നോർമൽ ആണെങ്കിൽ, ദേഹ പരിശോധനയിൽ കാര്യമായ ഒന്നും ഇല്ലെങ്കിൽ ബിയോപ്സി എടുക്കേണ്ട ആവശ്യം ഇല്ല. സ്തനാർബുദം ഇല്ലെന്നു തന്നെയാകാം അതിനർത്ഥം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ( നല്ല സംശയമുണ്ട്- പക്ഷെ ബിയോപ്സി പരിശോധനയിൽ റിസൾട്ട് കിട്ടുന്നില്ല; ചെറിയ മുഴയാണ്- സ്കാനിലൂടെ ബിയോപ്സി ചെയ്യാൻ പറ്റുന്നില്ല) ഓപ്പറേഷൻ വഴി മുഴയെടുത്തു പരിശോധനക്ക് അയച്ചേക്കാം.
പാത്തോളജി ദശ പരിശോധനയിലൂടെ അർബുദമാണെന്നു കണ്ടെത്തിക്കഴിഞ്ഞാൽ മാത്രമേ ചികത്സാ സാധാരണ ഗതിയിൽ ആരംഭിക്കാൻ പാടുള്ളൂ.
മൂന്നു ചികിത്സാസങ്കേതങ്ങളാണുള്ളത്.
1. സർജറി
2. റേഡിയോ തെറാപ്പി
3. കീമോ തെറാപ്പി /ഹോ൪മോൺ തെറാപ്പി
ഓരോന്നും അതാത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ചെയ്യുന്നത്. സർജൻ, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് എന്നിവരാണ് അവർ. (എപ്പോഴും ഇവരെല്ലാവരും ചികിത്സയിൽ ഉൾപ്പെടണമെന്നില്ല).
പ്രധാനം ശസ്ത്രക്രിയ എന്ന സർജറി തന്നെയാണ്. മാറും കക്ഷത്തിലെ കഴലകളും സർജറിയിലൂടെ നീക്കം
ചെയ്തു വീണ്ടും ദശ പരിശോധന നടത്തണം. എന്നാൽ രോഗത്തിന്റെ അവസ്ഥ അനുസരിച്ചു റേഡിയേഷനും, മരുന്നുകൾ കുത്തിവെക്കുകയും കഴിക്കുകയും ചെയ്യുന്ന കീമോതെറാപ്പിയും ഏകദേശം തുല്യ പ്രാധാന്യം ഉള്ളതാണ്.
മുല മുഴുവൻ എപ്പോഴും നീക്കം ചെയ്യണം എന്നത് വലിയൊരു തെറ്റിധാരണയാണ്. പലപ്പോഴും മുഴയോ മുലയുടെ ഒരു ഭാഗം മാത്രമോ നീക്കം ചെയ്തിട്ട് പ്ലാസ്റ്റിക് സർജൻ ചെയുന്ന പുനർനിർമാണ സർജറികളിലൂടെ സ്തനം പലപ്പോഴും നില നിർത്താം. മുഴുവൻ മുലയും നീക്കം ചെയ്താൽ തന്നെ പുനർനിർമാണ പ്ലാസ്റ്റിക് സർജറിയിലൂടെ സ്തനം പുനർനിർമ്മിക്കാനും സാധിക്കും.
റേഡിയേഷനും കീമോതെറാപ്പിയും (ചിലപ്പോൾ രണ്ടും) സർജറിക്ക് ശേഷം വേണ്ടി വന്നേക്കാം. അത് ചെയ്യുക തന്നെ വേണം. ചിലപ്പോൾ സർജറിക്ക് മുൻപേ കീമോതെറാപ്പി വേണ്ടിവരും. സർജറിക്കുശേഷവും വേണ്ടി വരാം. കീമോതെറാപ്പി കൊണ്ട് മുഴുവൻ മുഴയും അപ്രത്യക്ഷമായാലും മിക്കവാറും സർജറി വേണ്ടി വന്നേക്കാം. ഇപ്പോഴത്തെ സ്ഥിതിയിൽ വളരെ ഫലപ്രദമായ ചികിത്സയുള്ള ഒരു രോഗമാണ് സ്തനാർബുദം.
ഹോ൪മോൺ തെറാപ്പി എല്ലാവരിലും വേണ്ടിവരില്ല. ഓരോരുത്തരിലുമുള്ള അസുഖത്തിന്റെ അവസ്ഥ അനുസരിച്ച് ഓങ്കോളജിസ്റ്റ് ആണ് ഈ ചികിൽസ ഫലപ്രദമാണോ എന്ന് തീരുമാനിക്കുക. ഫലപ്രദമാണെങ്കിൽ മറ്റെല്ലാ ചികിൽസകളു൦ പൂ൪ത്തിയായതിന് ശേഷമാണിത് ചെയ്യുക. ഇത് ഒരു രോഗിയിൽ 5 വ൪ഷ൦ മുതൽ പത്തു വ൪ഷ൦ വരെ തുടരേണ്ടതായി ഉണ്ട്.

വ്യാജവൈദ്യന്മാരും മാജിക്കൽ റെമഡി വ്യാപാരികളും - Dr.Nelson Joseph

കാൻസർ, പ്രമേഹം, ഹൈപ്പർടെൻഷൻ, ഇവ മൂന്നുമാണ് ഞങ്ങളുടെ ഹീറോസ്.
follow us on https://www.facebook.com/infoclinicindia

യൂ സീ ദ ഐറണി ഡോണ്ട് യു. ഇത് മൂന്നും ചികിൽസയ്ക്ക് ഡോക്ടറുടെ മികവോടൊപ്പം രോഗിയുടെ സഹകരണം ആവശ്യമുള്ളതും കോമ്പ്ലിക്കേഷനുകൾ ഉടൻ (ഒന്നോ രണ്ടോ ദിവസം കൊണ്ട്) വരാത്തതുമാണ്...അതുകൊണ്ട് ചികിൽസിച്ച് പ്രശ്നങ്ങളുണ്ടായാൽ അത് നേരത്തെ ചെയ്ത മോഡേൺ മെഡിസിൻ ചികിൽസയുടെ പ്രശ്നമായും താൽക്കാലിക ശമനമോ അങ്ങനെയുള്ള തോന്നലോ മാജിക്കൽ റെമഡിയുടെ ഗുണഫലമായും വ്യാഖ്യാനിക്കപ്പെടും. ജനങ്ങളുടെ അജ്ഞത മുതലെടുക്കുന്ന അത്തരം ഒന്നാണ് ഇന്നത്തെ വിഷയം. വൈറ്റമിൻ ബി 17 അഥവാ അമിഗ്ഡാലിൻ.
                      
                          കാൻസർ എന്താണ്? കാച്ചിലാണോ അതോ ചേനയാണോ ചേമ്പാണോ എന്ന് അറിയാൻ വയ്യാത്ത ഏതോ ഒരാൾ കയ്യിൽ കിട്ടിയ ഒരു ഇംഗ്ലീഷ് ഹോക്സ് അതേപടി മലയാളീകരിച്ച് കൂടുതുറന്ന് വിട്ട മെസ്സേജാണ് വിറ്റാമിൻ ബി 17 ന്റെ കുറവാണ് കാൻസറിനു കാരണമെന്നത്.. കൂടെ മരുന്ന് കമ്പനിയെന്ന് ചേർത്താൽ ഏത് മലയാളിയും തൊണ്ട തൊടാതെ വിഴുങ്ങിക്കോളുമല്ലോ.തുടക്കമിട്ട സെബിയുടെയും വഴിതെറ്റിക്കപ്പെട്ട ജിഷ്ണുവിന്റെയും അടക്കം ഒരുപാടുപേരുടെ ജീവനെടുത്ത ലക്ഷ്മി തരുവിന്റെയും മുള്ളാത്തയുടെയും ശേഷം ഇതാ അവൻ വരുന്നു. വൈറ്റമിൻ ബി 17.മുള്ളാത്തയുടെ പ്രശ്നം കാൻസറിനെ തടയില്ലയെന്നതും ആളുകൾ യഥാർഥ ചികിൽസയിൽ നിന്ന് അകലുന്നതുമൂലം കാൻസർ കീഴ്പ്പെടുത്തുന്നുവെന്നതും മാത്രമായിരുന്നു. പക്ഷേ ഇവൻ അതുക്കും മേലെ.
വ്യാജമരുന്ന് വില്പനയിലെയും ആൾട്ടർനേറ്റീവ് മെഡിസിനിലെ തട്ടിപ്പിന്റെയും ക്ലാസിക്കൽ ഉദാഹരണമായാണ് അമിഗ്ഡാലിനെക്കുറിച്ച് സേർച്ച് ചെയ്യുമ്പൊ വിക്കിപ്പീഡിയ നമുക്ക് പറഞ്ഞുതരുന്നത്.
പോസ്റ്റിൽ ആദ്യം പറഞ്ഞത് സ്കർവിയെക്കുറിച്ചായതുകൊണ്ട് നമുക്കും.സ്കർവിയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം ആദ്യം. പോസ്റ്റുമുതലാളി പറഞ്ഞത് പോലെ മരുന്നുകമ്പനികൾ വന്ന ശേഷം കണ്ടെത്തിയ ഒരു രോഗമല്ല സ്കർവി. 13ആം നൂറ്റാണ്ടിൽ തൊട്ട് സ്കർവിയെക്കുറിച്ച് നമുക്കറിയാമായിരുന്നു. സമുദ്രത്തിൽ ദൂരയാത്ര നടത്തിയ നാവികരിലായിരുന്നു കൂടുതൽ കണ്ടിരുന്നത്. 1497ൽ വാസ്കോ ഡ ഗാമയുടെ നാവികർക്ക് സിട്രസ് ഫ്രൂട്ട്സ് (നാരങ്ങ പോലത്തെ) ഈ അസുഖം സുഖപ്പെടുത്തുമെന്ന് അറിവുള്ളതുമായിരുന്നു.സ്കർവിയുമായി ബന്ധപ്പെട്ട ആദ്യ ക്ലിനിക്കൽ ട്രയൽ നടന്നത് 1700കളിലാണ്. (ജയിംസ് ലിൻഡിന്റെ വക). മരുന്ന് കമ്പനിക്ക് മുന്നേ സ്കർവിയെക്കുറിച്ച് അറിയാമായിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത സ്റ്റെപ്പിലേക്ക്..
              
                                 കാൻസറിനു കാരണങ്ങൾ എന്തൊക്കെയാണെന്ന് ശാസ്ത്രം വളരെ വ്യക്തമായി കണ്ടെത്തിയതാണ്. പൊതുവെയുള്ള തെറ്റിദ്ധാരണ പോലെ " കീടനാശിനി പ്രയോഗിച്ച പച്ചക്കറി " മാത്രമല്ല കാൻസർ ഉണ്ടാക്കുന്നത്.ജനിതകപരമായ കാരണങ്ങൾ മുതൽ റേഡിയേഷൻ, പുകയിലയും പുകയിലയുല്പന്നങ്ങളും,ചില വൈറസുകൾ എന്നിങ്ങനെ ഒരുപിടി കാരണങ്ങളുണ്ട്. അതായത് വൈറ്റമിൻ ബി 17 ന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന ഒരു " ഡെഫിഷ്യൻസി ഡിസീസ് " അല്ല കാൻസർ.
ഇനി വൈറ്റമിൻ ബി 17 നെക്കുറിച്ച് അല്പം. അമിഗ്ഡാലിൻ അല്ലെങ്കിൽ laetrile എന്ന വിഷവസ്തുവിന്റെ കള്ളപ്പേരാണ് (മിസ്നോമർ) വൈറ്റമിൻ ബി 17. ഇതിന് ബി കോമ്പ്ലക്സ് വൈറ്റമിനുകളുമായി ബന്ധമൊന്നുമില്ല.
നാച്ചുറൽ റെമഡിക്കാർ സാധാരണ പറയാറുള്ള ചില വാദങ്ങളാണ് കീമോ തെറാപ്പിയുടെ സൈഡ് എഫക്റ്റുകൾ ഇല്ലാത്തത് എന്നും അമേരിക്കയിൽ ഉപയോഗിക്കുന്നു എന്നും എഫക്റ്റ് തെളിയിച്ചതാണെന്നും മറ്റും.
എന്നാൽ
1) അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അമിഗ്ഡാലിനെ ബാൻ ചെയ്തിട്ടുണ്ട്. calling it a "highly toxic product that has not shown any effect on treating cancer." 2004ൽ ഇതിനെ അമേരിക്കയിൽ പ്രൊമോട്ട് ചെയ്ത Jason Vale എന്ന റസ്ലിങ്ങ് ചാമ്പ്യൻ ബി 17 എന്ന "വ്യാജമരുന്ന്" വിൽപ്പനയിൽ 5 ലക്ഷത്തോളം യു.എസ് ഡോളർ ലാഭം നേടിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. (http://www.fda.gov/…/…/PressAnnouncements/2004/ucm108314.htm).

2) സൈഡ് എഫക്റ്റിന്റെ ഘോഷയാത്ര ആണെങ്കിലും ഏറ്റവും മികച്ച ഒന്നുരണ്ടെണ്ണം അവതരിപ്പിക്കട്ടെ. വായിലൂടെ കഴിക്കുന്ന അമിഗ്ഡാലിനെ വയറ്റിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി " സയനൈഡ് " ആക്കി മാറ്റൂന്നതിനാൽ സയനൈഡ് വിഷബാധ രോഗിക്കുണ്ടാകാം (http://aop.sagepub.com/content/39/9/1566.short).നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിൽ അമിഗ്ഡാലിൻ കൊണ്ട് മൃഗങ്ങളിൽ ചെറീയ ഫലങ്ങളുണ്ടാകുമെന്നും മനുഷ്യരിൽ കാര്യമായ ഗുണമൊന്നുമുണ്ടാകില്ല എന്നും മാത്രമല്ല കരളിനു തകരാർ തൊട്ട് മരണം വരെ സംഭവിക്കാമെന്നും തെളിഞ്ഞതാണ് (https://www.cancer.gov/about-cancer/treatment/…/laetrile-pdq)

3) ഇതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല (സ്റ്റാറ്റസ്റ്റിക്കലി സിഗ്നിഫിക്കന്റ്) എന്ന് വ്യക്തമാക്കുന്ന മറ്റു പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.(http://www.nejm.org/doi/pdf/10.1056/NEJM198201283060403)അവയിൽ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കപ്പെട്ട രോഗികളിൽ സയനൈഡിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി (മരണകാരകമാകാവുന്ന അളവോളം) ഉയർന്നതായും പഠനങ്ങളുണ്ട്. ഇത് ഉള്ള പഴങ്ങൾ (ആപ്പിൾ തൊട്ട് ആപ്രിക്കോട്ട് വരെ ഉള്ളവയുടെ കുരു) കഴിക്കുമ്പോൾ നമുക്ക് പ്രശ്നങ്ങളുണ്ടാകാത്തത് അവയിലെ അളവ് വളരെ ചുരുങ്ങിയതായതുകൊണ്ടാണ്
ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ടത്തരം മാത്രമല്ല ഒരു പൊട്ടൻഷ്യൽ പോയിസൺ കൂടിയായ ഇതിനെ പ്രൊമോട്ട് ചെയ്തത് കണ്ടവരുടെ എണ്ണം 3 ലക്ഷത്തിനു മേൽ വരുമെന്ന് (900 ഷെയറുണ്ടായിരുന്ന പോസ്റ്റിന്റെ റീച്ച് 1.6 ലക്ഷമായിരുന്നു) മനസിലാക്കുമ്പൊ അപകടത്തിന്റെ ആഴം വെളിവാകുന്നു... രണ്ട് രീതിയിലാണു കൊലപാതകം.ഒന്ന് യഥാർഥ ചികിൽസ നിഷേധിച്ച്. രണ്ട് മരുന്നെന്ന പേരിൽ വിഷം നൽകി.
പ്രകൃതിവിരുദ്ധർ (സോറി, പ്രാകൃതചികിൽസകർ)....സാമൂഹ്യവിപത്തുകൾ...ഹോ
follow us on https://www.facebook.com/infoclinicindia


കുട്ടിളുടെ വളർച്ച - Dr.Nelson Joseph


                           കുട്ടികൾ എത്രത്തോളം വളരും? ഇത്രയൊക്കെ വളർന്നാൽ മതിയോ? വളർന്നാൽ തന്നെ "Taller" "Stronger" "Sharper" ആക്കാൻ എന്തെങ്കിലും കുറുക്കുവഴി ഉണ്ടോ എന്നൊക്കെ ആലോചിച്ച് വിഷമിക്കുന്ന അമ്മമാരേ അച്ഛന്മാരേ അമ്മൂമ്മമാരേ അയല്വക്കത്തെ ചേച്ചിമാരേ ഇതിലേ ഇതിലേ ഇതിലേ....

Dr Nelson Joseph  കുട്ടികളുടെ വളർച്ചയെപ്പറ്റി എഴുതുന്നു....

തലയിൽ വച്ചാൽ പേനരിക്കും , താഴെ വച്ചാൽ ഉറുമ്പരിക്കും, തോളിലിരുത്തിയാൽ ചെവികടിക്കും എന്ന് കരുതി കൈ വളരുന്നുണ്ടോ , കാൽ വളരുന്നുണ്ടോ എന്ന് നോക്കാനുള്ള എളുപ്പത്തിന് തോളിലിരുത്തി കുഞ്ഞുങ്ങളെ വളർത്തിയിട്ട് " അവനു വിശപ്പേ ഇല്ല . വല്ല ടോണിക്കും ഉണ്ടോ? " " അവൾക്ക് നന്നാകാനുള്ള മരുന്ന് എന്തെങ്കിലും? " എന്ന് ചോദിക്കാത്ത അപ്പനമ്മമാരും " ഹോ അവൻ വല്ലാണ്ട് ക്ഷീണിച്ചുപോയി...നീ അവനു തിന്നാൻ ഒന്നും കൊടുക്കുന്നില്യോടീ " എന്ന് ചോദിക്കാത്ത അപ്പൂപ്പനമ്മൂമ്മമാരും ചുരുക്കമായിരിക്കും. അപ്പനും അമ്മയ്ക്കും കെട്ടിച്ച് വിട്ടാലും മക്കൾ എന്നും പിള്ളേരായി ഇരിക്കുന്നതുകൊണ്ട് " വളരുന്നുണ്ടോ? " " വണ്ണം ഇത് മതിയോ? " " പൊക്കം ഇനീം വെക്കുമോ? " എന്നുവേണ്ട നൂറുനൂറായിരം സംശയങ്ങളായിരിക്കും. ദാണ്ടെ ഈ ആഴ്ചകൂടെ ഒരു "കുഞ്ഞിന്റെ അമ്മയുടെ " സംശയം തീർത്തതേ ഉള്ളൂ.. (ഡോക്ടറേ," അവന് ഏത്തപ്പഴം കഴിക്കാമോ" എന്നായിരുന്നു ഡൗട്ട്.എന്തിനാണെന്ന് ചോദിച്ചപ്പൊ "കുഞ്ഞിന്റെ" കല്യാണമാണ് അടുത്താഴ്ച .അപ്പൊ അതിനു മുൻപ് പെട്ടെന്ന് വണ്ണം വെപ്പിക്കണം. അയിനാണ്..ഒരുപാട് വണ്ണം വെച്ചാൽ ചെക്കൻ വയറുകുറയ്ക്കാൻ ഒരുപാട് ഓടേണ്ടിവരുമെന്നും ഗുണ്ടുമുളകായിരിക്കുന്നതല്ല ആരോഗ്യമെന്നും പറഞ്ഞ് മനസിലാക്കിക്കാൻ കുറച്ച് ബുദ്ധിമുട്ടി).

തുടങ്ങുമ്പൊ അങ്ങ് തുടക്കം മുതലേ തുടങ്ങണം. എവിടെ? " അമ്മേ, ഞാൻ എവിടുന്നാ വന്നത്? '' എന്ന് വീട്ടിലുള്ള കാന്താരി ചോദിക്കുമ്പൊ "കാക്ക കൊണ്ടുവന്നതാണെന്നും" "ചന്തയിൽ നിന്ന് വാങ്ങിച്ചതാണെന്നും" തൊട്ട്, "പോടാ, മൊട്ടേന്ന് വിരിയുന്നതിനു മുന്നേ അവന്റെ ചോദ്യം കേട്ടില്ലേ?" എന്ന് വരെ ഉത്തരം കൊടുത്ത് സ്കൂട്ടാകുന്ന അവിടെനിന്ന്. അമ്മയുടെ കയ്യിൽ നിന്ന് പകുതി ക്രോമസോമും അച്ഛന്റെ കയ്യിൽ നിന്ന് ബാക്കി പകുതിയുമായി ഒരൊറ്റ കോശത്തിൽ നിന്ന് ജീവിതം തുടങ്ങിയവരാണു നമ്മളെല്ലാവരും. ആ ഒറ്റയാൻ വളർന്ന് വളർന്ന് 10^14 (10 കഴിഞ്ഞ് 14 പൂജ്യമിട്ടാൽ മതി) കോശമുള്ള ഘടാ ഘടിയന്മാരും ഘടിയത്തികളുമാകുന്നത് "ആഹാരം" എന്ന ഒരൊറ്റ സംഗതിയെ ആശ്രയിച്ചാണെന്ന് കരുതുന്നതാണ് നമ്മുടെയൊക്കെ തെറ്റ്.

ഒരു കുഞ്ഞിന്റെ വളർച്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. " അതിൽ ഒന്ന് മാത്രമാണ് ആഹാരം."

ജനിതക ഘടകങ്ങൾ, ലിംഗ വർണഭേദങ്ങൾ, പാരിസ്ഥിതികമായ ഘടകങ്ങൾ,ഗർഭാവസ്ഥയിലെയും പ്രസവത്തിലെയും ഘടകങ്ങൾ, കുഞ്ഞിന് ഉണ്ടാകാവുന്ന രോഗങ്ങൾ തുടങ്ങി അമ്മയും കുഞ്ഞും തമ്മിലെ ബന്ധവും കുടുംബത്തിലെ അന്തരീക്ഷവും വരെ വളർച്ചയെ സ്വാധീനിക്കുന്ന ചെറുതും വലുതുമായ ഘടകങ്ങളാണ്.വളർച്ചയും വികാസവും (Growth and Development) ഒരുപോലെ പ്രധാനമാണ്.എല്ലാ അവയവങ്ങളും ഒരേപോലെയല്ല വളരുന്നത്.ഉദാഹരണത്തിന് തലച്ചോറിന്റെ വളർച്ച നേരത്തെ തുടങ്ങുന്നു, പക്ഷേ ലൈംഗികാവയവങ്ങൾ ഇല്ലത്തുനിന്ന് ഇറങ്ങാൻ തുടങ്ങുന്നത് കുറച്ചുകാലം കഴിഞ്ഞാകും..

" കോടക്കാറ്റൂഞ്ഞാലാടും കായൽത്തീരം, അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും..." (ഞാനൊക്കെ കുഞ്ഞായിരുന്നപ്പൊ കേട്ട പാട്ടാ. ദേ ഇവിടുണ്ട് :) https://youtu.be/3AoA2yThLUw ) അമ്മയെ നോക്കി പിന്നോട്ട് നടന്ന് പഠിച്ച ഒരു ഞണ്ടിൻ കുഞ്ഞിന്റെ കഥയാണ്. നടപ്പിനെ കുറ്റം പറഞ്ഞ അമ്മയോട് " ഞാൻ അമ്മയെ നോക്കി നടക്കാൻ പഠിച്ചതാ, തെറ്റാണെങ്കിൽ അമ്മ മുന്നോട്ട് ഒന്ന് നടന്ന് വരൂ എന്ന് പറഞ്ഞ കുഞ്ഞ് ഞണ്ട് " ഇതുപോലെയാണ് കുഞ്ഞുങ്ങൾ വളരുന്നതിന്റെ കാര്യവും. അമ്മ ഞണ്ടും അച്ഛൻ ഞണ്ടും ജനിതകമായി നൽകുന്നതേ കുഞ്ഞിനുണ്ടാകൂ. അത് എത്ര എനർജി ഡ്രിങ്കുകളും പൊടികളും കലക്കിക്കൊടുത്താലും കൂടണമെന്നില്ല..

കുഞ്ഞുങ്ങളുടെ വളർച്ചയെ വിലയിരുത്താൻ പല മാർഗങ്ങളുണ്ട്. അവ
(1) നീളം/പൊക്കം , തൂക്കം, തലയുടെ ചുറ്റളവ്,നെഞ്ചളവ്,കയ്യുടെ ചുറ്റളവ് എന്നീ ശാരീരിക അളവുകളും
(2) വളർച്ചാ സൂചകങ്ങളായ (Developmental Milestones) ചില പ്രത്യേകതകളുമാണ് (കേട്ട് പേടിക്കണ്ടാ. കുഞ്ഞ് ചിരിക്കുന്നതിനും അമ്മയെ വിളിക്കുന്നതിനും നിൽക്കാനും നടക്കാനും തുടങ്ങുന്നതിനുമൊക്കെ അതിന്റേതായ സമയമുണ്ട് ദാസാ..അതിനെ ശാസ്ത്രീയമായിട്ട് പറഞ്ഞെന്നേയുള്ളൂ.)



ആദ്യം ശരീരമാകട്ടെ അല്ലേ? വളർച്ചാ സൂചകങ്ങൾ പിന്നീടൊരിക്കലാകാം. കുഞ്ഞരിപ്പല്ല് വരുന്നതിനു തൊട്ട് പാൽപ്പല്ലുകൾ പൊഴിഞ്ഞ് സ്ഥിരമായ ദന്തങ്ങൾ വരുന്നതിനും എല്ലുകളുടെ വളർച്ചയ്ക്കും ഒക്കെ സമയക്രമങ്ങളുണ്ട്. തൽക്കാലം അതൊക്കെ ഡോക്ടർക്ക് വിട്ട് നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ആ അസുലഭമുഹൂർത്തത്തിലേക്ക് ഇതാ എത്തിച്ചേരുകയാണ്. എല്ലാവരും ഓരോ പേനയും പേപ്പറും എടുത്തോളൂ. അല്ലെങ്കിൽ തൊട്ട് കൂട്ടുന്ന (ടച്ചിങ്ങ്സല്ല) ആ കാൽക്കു ആയാലും മതി.

തൂക്കം. "കൊച്ചിനു വെയ്റ്റ് പോരാ" എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ഇച്ചിരെ കണക്കുകളുണ്ട്. ജനിക്കുമ്പൊ ഉള്ള തൂക്കം (ആദ്യത്തെ ആദ്യത്തെ ആഴ്ചയിൽ ഇച്ചിരെ കുറഞ്ഞിട്ട്) അഞ്ച് മാസം കൊണ്ട് ഏകദേശം ഇരട്ടിയാകും.ഒരു വയസ് കൊണ്ട് മൂന്നിരട്ടിയും. അത് കഴിഞ്ഞ് അവനും അവളും ബിസി ബോഡി ആകുന്നതുകൊണ്ട് (വിചാരിക്കുന്നത് പോലല്ല. പിടിപ്പത് പണിയാ. ആറു മാസം വരെ അമ്മിഞ്ഞ നുണയലും നാപ്പി വൃത്തികേടാക്കലും ഉറക്കവുമല്ലാതെ വേറെ ജോലിയൊന്നും ഇല്ലാഞ്ഞ ആള് നിന്ന് , പിച്ചവച്ച്, നടന്ന് ...ഹോ) നാലു മടങ്ങാകാൻ രണ്ട് വയസ് തികച്ച് എടുക്കും. പൊതുവെ പറഞ്ഞതാ ട്ടോ. ജനിക്കുമ്പൊ തൂക്കം കുറവുള്ള ചില കുഞ്ഞുവാവകൾ ഈ നിയമമൊക്കെ വായിച്ച് അനുസരിക്കാൻ നിന്നാൽ ഒരു വയസാകുമ്പൊ തൂക്കം വല്ലാണ്ട് കുറഞ്ഞുപോകും. അതുകൊണ്ട് ഒരല്പം ശ്രദ്ധ കൂടുതൽ കൊടുത്താൽ അവർ ഓടിപ്പിടിച്ചുകൊള്ളും (റെഡി വൺ ടു ത്രീ...ചേയ്സ്....). അതുപോലെ ജനിച്ചപ്പൊ ഛോട്ടാ ഭീം ആയിരുന്നവർ ഇരട്ടി ആയില്ലല്ലോ എന്ന് കരുതി സങ്കടപ്പെടുകയും വേണ്ട.

കുഞ്ഞിന് വേണ്ടത്ര തൂക്കമുണ്ടോ എന്നറിയാൻ ഒരു സൂത്രവാക്യമുണ്ട് (കണക്കാണോ? അടിപൊളി, ബാ പൂവാം എന്ന് പറയാൻ വരട്ടെ..അനിയാ നിൽ.....ഡോക്ടർമാരു കണക്കിനു മോശമാ..ഞങ്ങ ചെയ്യുമെങ്കിൽ നിങ്ങക്കും ചെയ്യാം)

1 മുതൽ 6 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ തൂക്കം = (പ്രായം x 2 ) + 8,
7 മുതൽ 12 വയസ് വരെ = [( പ്രായം x 7 ) - 5] / 2
12 വയസ് കഴിഞ്ഞ് ബോഡി മാസ് ഇൻഡക്സ് എന്ന സൂചകം അനുസരിച്ച് മുതിർന്നവരുടേത് പോലെ കണക്കാക്കാം.

ഉദാഹരണത്തിന് ഇപ്പൊ നാലു വയസാണെങ്കിൽ 4x2+8=16 കിലോ ,
9 വയസാണെങ്കിൽ 9x7=63; 63-5=58 ; 58/2 = 29 കിലോഗ്രാം. അങ്ങനെ.
പൊക്കവും ഇതുപോലെ നോക്കാം. അതിനുള്ള സൂത്രം ( പ്രായം x 6 + 77 ) = ഉയരം സെന്റിമീറ്ററിൽ എന്നാണ്.

പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ ഞണ്ടിനെ ഓർക്കുന്നില്ലേ? അമ്മയ്ക്കും അച്ഛനും ഉയരം കുറവോ കൂടുതലോ ആയാൽ കുഞ്ഞ് അതനുസരിച്ചേ വളരൂ. അത് ഒരിക്കലും രോഗലക്ഷണമല്ല. ജനിതകഘടനയുടെ പ്രത്യേകത മാത്രം.... എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ വളരണമെന്ന് നിയമം കൊണ്ടുവരാൻ സാധിക്കില്ലല്ലോ. അപ്പൊ അങ്ങനെ എല്ലാവരെയും (ഏകദേശം....) അളക്കാൻ പറ്റുന്ന ഒരു സ്കെയിൽ ഉണ്ടോ ഡോക്ടറേ എന്ന് ചോദിച്ചാൽ, ഉണ്ടല്ലോ എന്നാണുത്തരം.

അതിനാണു ഗ്രോത്ത് ചാർട്ടുകൾ.ഗ്രോത്ത് ചാർട്ടെന്ന് പറഞ്ഞാൽ കുഞ്ഞിന്റെ തൂക്കവും ഉയരവുമെല്ലാം ഗ്രാഫ് പേപ്പറിൽ രേഖപ്പെടുത്തി വയ്ക്കുന്ന സൂത്രം. ഗ്രോത്ത് ചാർട്ടുകൾ കമന്റ് സെക്ഷനിൽ കൊടുക്കുന്നുണ്ടേ.എല്ലാം പറഞ്ഞ് കൺഫ്യൂഷനാക്കുന്നില്ല. ഉദാഹരണം ഒരു Growth Chart വച്ച് വിശദീകരിക്കാം. ഏതാണ്ട് അതുപോലെ തന്നെയാണ് മറ്റുള്ളവയിലും. വ്യത്യാസങ്ങൾ അതാത് ചാർട്ടിനൊപ്പം നൽകുന്നു.നമ്മൾ നോക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞിന്റെ വളർച്ചയുടെ ഗ്രാഫാണ്. ആ ചാർട്ടൊന്ന് നോക്ക്യേ, ഇടത് വശത്ത് തൂക്കം, താഴെ പ്രായം . നടുക്ക് മഴവില്ല് പോലെ പല നിറത്തിൽ വരകൾ കൊടുത്തിട്ട് വലത് വശത്ത് 3,15,50,85,97 എന്ന് എഴുതിയത് കണ്ടില്ലേ? അതിന് പെർസെന്റൈൽ എന്നാണ് പറയുക.3rd പെർസെന്റൈൽ എന്നാൽ നൂറിൽ 97 കുട്ടികളും അവളെക്കാൾ തൂക്കം ഉള്ളവളാണെന്ന് അർഥം. (അങ്ങനെ സിമ്പിളായിട്ട് പറഞ്ഞൂടേന്നോ? സോറി,എനിക്ക് പാടുള്ളതേ പറ്റൂ ;) ) ഒട്ടുമിക്ക കുട്ടികളുടെയും തൂക്കം ഈ 3ന്റെയും 97ന്റെയും വരകളുടെ ഇടയിലായിരിക്കും.

ഇതൊരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അല്ല.അതായത് പല തവണ അളവുകൾ രേഖപ്പെടുത്തേണ്ടിവരുമെന്ന്. തൂക്കം അളന്ന് പ്രായത്തിനു നേരെ വരുന്ന ലൈൻ കണ്ടെത്തി അടയാളപ്പെടുത്തിയാൽ മാത്രം മതി.അടുത്ത തവണ ഇതേ കൃത്യം ആവർത്തിക്കുക. അങ്ങനെ രണ്ട് മൂന്നു വട്ടമാകുമ്പോൾ പല കുത്തുകൾ കിട്ടും. യോജിപ്പിക്കുക. അങ്ങനെ രേഖപ്പെടുത്തുമ്പോൾ വളർച്ചയുടെ തോതും ദിശയും നമുക്ക് അറിയാൻ സാധിക്കും.വിവിധ ഗ്രോത്ത് ചാർട്ടുകൾ കമന്റിൽ. കുറിപ്പുകൾ അതോടൊപ്പമുണ്ട്.





താമരശ്ശേരി ചുരത്തിലെ റോഡ് റോളറ് പോലെ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തവിടുപൊടിയാകുന്ന എഞ്ചിനല്ല ഞമ്മടേത്. ഒരു ചാർട്ട് കിട്ടിയതല്ലേ, എങ്കിൽ എല്ലാ ദിവസവും നോക്കിക്കളയാമെന്ന് കരുതി എല്ലാ ദിവസവും കുഞ്ഞിനെ പിടിച്ച് നിർത്തി പൊക്കവും തൂക്കവും എടുക്കുകയും വേണ്ടാ.... ഒന്നര വയസ് വരെ ആ വാക്സിനൊക്കെ എടുക്കാൻ പോകുമ്പൊഴും അതിനു ശേഷം ഒന്നര തൊട്ട് എട്ട് വയസ് വരെ ആറുമാസത്തിലൊരിക്കലും പിന്നെ വർഷത്തിൽ ഒരിക്കലുമൊക്കെയേ വേണ്ടൂ. മറ്റ് അനാരോഗ്യങ്ങളൊന്നുമില്ലാതെ കളിച്ച് ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന അവനെയും അവളെയും " അടങ്ങി ഒരിടത്ത് ഇരി കൊച്ചേ " എന്നും പറഞ്ഞ് പിടിച്ചിരുത്തി ആരെങ്കിലും പറഞ്ഞത് കേട്ട് ബലൂണിൽ കാറ്റ് നിറച്ചതുപോലെ ആക്കണോ?

ശ്രദ്ധിക്കേണ്ടതും ഡോക്ടറെ കാണേണ്ടതും എപ്പൊഴാണെന്നും പറഞ്ഞുതരാം...അടുത്ത കുറിപ്പിൽ.

Thursday 15 December 2016

FEEDING YOUR BABY - Dr. Shimna Azyz

     'ഡോക്റ്ററെ എന്‍റെ കുഞ്ഞിനു ഒന്നും തിന്നാന്‍ വേണ്ട'' എന്ന പരാതി കേരളത്തിലെ ശിശുരോഗവിഭാഗം സന്ദര്‍ശിക്കുന്ന 99.86 % രക്ഷിതാക്കള്‍ക്കുമുണ്ട്. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ബാക്കി 0.14% അച്ഛനമ്മമാരുടെ മക്കള്‍ മാരക ഫുഡ് അടിയാണ് എന്ന്. അല്ല, അവര്‍ ആ കാര്യം പറയാന്‍ വിട്ടു പോയതാണ്.മറവി മനുഷ്യസഹജമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഒരു 'സമ്പൂര്‍ണ തിന്നാന്‍ വേണ്ടാത്ത കുട്ടികളുടെ സംസ്ഥാനം' എന്ന ബഹുമതി കേരളത്തിനു സ്വന്തം. ഇത് കേട്ട് ചെവിയുടെ പാടയില്‍ തഴമ്പ് വന്നു തുടങ്ങിയത് കൊണ്ട്, ഇപ്പോള്‍ ഇപ്പറഞ്ഞ കാര്യം അത്രക്കങ്ങു മുഖവിലക്ക് എടുക്കാറില്ല. "അപ്പോള്‍ ശരിക്കും ഭക്ഷണം കഴിക്കാത്ത കുട്ടിയെ കണ്ടാല്‍ ഡോക്റ്റര്‍ ചികില്‍സിക്കൂല,അല്ലേ?" എന്ന് ചോദിച്ചു തല്ലാന്‍ വരേണ്ട, എല്ലാം വഴിയെ പറയാം..സിറ്റ് ഡൗണ്‍ പ്ലീസ്..

follow our facebook page: https://www.facebook.com/infoclinicindia/

                            കുഞ്ഞിന്‍റെ ആറുമാസം വരെയുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണെന്ന് അറിയാമല്ലോ.മുൻപ്‌ നാല്‌ മാസത്തിന്‌ ശേഷം കുറുക്ക്‌ കൊടുത്തു തുടങ്ങാൻ പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ആറ്‌ മാസത്തേക്ക്‌ കുഞ്ഞിന്‌ മുലപ്പാലിന്റെ ഗുണം ആവോളം കിട്ടാനായി exclusive breastfeeding for six months എന്ന രീതിയാണ്‌ തുടരുന്നത്‌. എന്നാൽ ഒരു നാല്‌ വർഷത്തേക്ക്‌ എക്‌സ്‌ക്ലൂസിവായി ബ്രെസ്‌റ്റ്‌ഫീഡിക്കൂടേ എന്ന കൊനിഷ്‌ട്‌ ചോദ്യമില്ലേ മനസ്സിൽ?പറ്റില്ല.കാരണം, വളരുന്നതിനനുസരിച്ച്‌ വാവക്കുള്ള പോഷകങ്ങൾ മുഴുവനെത്തിക്കാൻ മുലപ്പാലിന്‌ കഴിയില്ല എന്നത്‌ കൊണ്ടു തന്നെ.
നേരത്തെ കുറുക്ക്‌ നൽകിത്തുടങ്ങേണ്ടി വരുന്ന നിർബന്ധിതാവസ്‌ഥകളിൽ ഒഴികെ ഒരു കാരണവശാലും നേരത്തെ കോമ്പ്ലിമെന്ററി ഫീഡിങ്ങ് തിരഞ്ഞെടുക്കരുത്‌. അമ്മയുടെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ നേരത്തെ ഖരഭക്ഷണം നൽകുന്നത്‌ പരിഗണിക്കുക പോലുമരുത്‌.
               
                                             അത്രയും നാള്‍(അത് കഴിഞ്ഞും-മുലയൂട്ടുന്ന നാളത്രയും) കുഞ്ഞിനേക്കാൾ നന്നായി കഴിക്കേണ്ടത് അമ്മയാണ്. ഓരോ ദിവസവും അമ്മയുടെ സാധാരണ ഭക്ഷണത്തില്‍ അറുനൂറു കിലോകലോറി അധികം ഉണ്ടാകണം. കൂടാതെ, ആവശ്യത്തിനു ഇരുമ്പും കാത്സ്യവും മാംസ്യവും (മാംസമല്ല,'പ്രോട്ടീന്‍' എന്നതിനെ തർജ്‌ജമിച്ചതാണ്‌..മുദ്ര ശ്രദ്ധിക്കൂ) വൈറ്റമിനുകളും അടങ്ങിയ ആഹാരമായിരിക്കണം അവര്‍ കഴിക്കേണ്ടത്‌. ഇത് കുഞ്ഞിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപകരിക്കും.

                                 ആദ്യ ആറുമാസം കാലയളവില്‍ മുലപ്പാല്‍ അല്ലാതെ യാതൊന്നും കുഞ്ഞിനു ആവശ്യമില്ല. കുഞ്ഞിനു ദാഹിക്കുമെന്നു പറഞ്ഞു തിളപ്പിച്ചാറിയ വെള്ളമൊക്കെ കൊടുക്കുന്നത് കാണാം. ദാഹം മാറ്റിയിട്ടു കുഞ്ഞിന് ഒളിമ്പിക്സിനു ഓടാന്‍ പോകാനൊന്നും ഇല്ലല്ലോ. ഓരോ സമയത്തും കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുലപ്പാലിന്‍റെ ഘടകങ്ങള്‍ക്കും മാറ്റം വരുന്നുണ്ട്(ദാഹം, അസുഖങ്ങള്‍).അത് കൊണ്ട് തന്നെയാണ് അസുഖങ്ങള്‍ ഉള്ളപ്പോള്‍ പോലും മുലയൂട്ടണമെന്നു നിര്‍ദേശിക്കുന്നത്.

                           ആറു മാസം വരെ മുലപ്പാലിന്‍റെ കസ്റ്റമൈസ്ഡ് ഓപ്ഷന്‍ ആയിരുന്ന അമ്മ ആറുമാസം തികയുന്ന ദിവസം തൊട്ടു കുഞ്ഞിനു എന്ത് കഴിക്കാന്‍ കൊടുക്കുമെന്ന ആശങ്കയിലാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക..

കുഞ്ഞിനു complementary feeding തുടങ്ങുന്നത് മൂന്ന്‌ കാര്യങ്ങള്‍ക്കാണ്- ഒന്ന്, കമിഴ്ന്നും ഇരുന്നും ഓടിച്ചാടിയും അവന്‍/അവള്‍ ചുറ്റുപാടുകളിലേക്ക് കൂടി പരിചിതനാകാന്‍ പോകുകയാണ്. അതിന് ഊര്‍ജം വേണം,രണ്ട്‌- അവൻ പ്രായത്തിനനുസരിച്ച്‌ വളരണം, മൂന്ന്‌- അവന്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പഠിക്കണം. ഈ കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടിക്ക് ആദ്യമായി കൊടുക്കുന്ന മുലപ്പാല്‍ അല്ലാത്ത ഭക്ഷണം കുടിക്കുന്നതാകരുത്, കഴിക്കുന്നതാകണം. ആറുമാസം പ്രായമായ കുട്ടിക്ക് ചിക്കന്‍ ബിരിയാണി കൊടുക്കണം എന്നല്ല പറഞ്ഞു വരുന്നത്. അവന്‍റെ ആദ്യഭക്ഷണം വെള്ളം പോലെയുള്ള ഒന്നാകരുത്. Semisolid(കുറുക്ക്) രീതിയില്‍ ഉള്ളതാണ് അഭികാമ്യം
    കുറുക്കുണ്ടാക്കിയേക്കാം എന്നും കരുതി അടുക്കളയില്‍ കയറുമ്പോള്‍ ആവശ്യത്തിനുള്ള ചേരുവകള്‍ കാണാതെ വിഷാദമൂകയായി ഇരിക്കേണ്ടി വരാറുണ്ടോ?ഉടന്‍ തന്നെ കൈയിലുള്ള കാശ് മുഴുവന്‍ കളഞ്ഞു കിട്ടിയ റെഡിമേഡ് പൊടിയില്‍ ചൂടുവെള്ളമൊഴിച്ച് കുഞ്ഞിന്‍റെ വായിലേക്ക് കുത്തിക്കയറ്റാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ നിസ്സംശയം മനസിലാക്കുക, നിങ്ങളൊരു മോശം അമ്മയാണ് എന്ന്.
യാതൊരു കഷ്ടപ്പാടും ഇല്ലാതെ തയ്യാറാക്കാവുന്ന വിഭവമാണ് കുറുക്കുകള്‍. റാഗി,നവര അരി, ഏത്തക്കപ്പൊടി എന്ന് തുടങ്ങി നമ്മള്‍ പാരമ്പര്യമായി കൊടുത്തു വരുന്നവയെല്ലാം തന്നെ കുഞ്ഞിനു കൊടുക്കാവുന്ന നല്ല ഭക്ഷണമാണ്. ശ്രദ്ധിക്കേണ്ട കാര്യം, ആദ്യമായി നല്‍കുമ്പോള്‍ കട്ടി കുറച്ചും ക്രമേണ കട്ടി കൂട്ടിയും കൊണ്ട് വരിക. ഓരോ ദിവസവും ഓരോന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. എല്ലാ ദിവസവും കുഞ്ഞ് നന്നായി കഴിക്കണമെന്നില്ല. ചിലപ്പോള്‍ ആദ്യമൊന്നും കുഞ്ഞ് കഴിക്കണമെന്നേ ഇല്ല. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുള്ള മനുഷ്യക്കുഞ്ഞാണ് കൈയിലുള്ളത് എന്ന് മനസ്സിലാക്കിയാല്‍ പകുതി പ്രശ്നം തീരും. തുപ്പുകയോ പാത്രം മറിച്ചു ഇടുകയോ ഒക്കെ ചെയ്തോട്ടെ. അവര്‍ രുചികള്‍ പഠിക്കട്ടെ.

*ആദ്യം ഒരു ധാന്യം കൊണ്ടുള്ള കുറുക്ക്‌ നൽകുക(റാഗി/അരി). റാഗിയാകുമ്പോൾ ചോറൂണ്‌ എന്ന ചടങ്ങിന്റെ പ്രശ്‌നമുദിക്കുന്നില്ല.കുറച്ച്‌ ശർക്കര കൂടി ചേർത്താൽ കാൽസ്യവും ഇരുമ്പും കൊണ്ട്‌ സമ്പുഷ്‌ടമായ വിഭവമായി.
രണ്ടാഴ്‌ചക്ക്‌ ശേഷം അടുത്ത ധാന്യം പരിചയപ്പെടുത്താം.ചോറ്‌ പരിചയിക്കാൻ വൈകാതിരിക്കാൻ ശ്രദ്ധിക്കണം.തിരുവനന്തപുരത്തുള്ള കുട്ടിയുടെ മുത്തശ്ശി മൂകാംബികയിലും കാസർഗോഡുള്ള കുട്ടിയുടെ മുത്തശ്ശി ഗുരുവായൂരും വെച്ച്‌ ചോറ്‌ കൊടുക്കാമെന്ന്‌ നേർച്ച നേർന്നിരിക്കുമ്പോഴുണ്ടാകുന്ന അവസ്‌ഥ കേൾക്കാൻ കോമഡിയാണെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ ട്രാജഡിയാണ്‌.കേരളപര്യടനം കഴിഞ്ഞ്‌ വിശപ്പ്‌ മാറാൻ പാകത്തിൽ കുറച്ച്‌ ചോറും കറിയും എന്നാകും കുട്ടിക്ക്‌ കിട്ടുക ! അരിഭക്ഷണം വൈകിക്കാത്തതാണ്‌ നമ്മുടെ സാമൂഹികസ്‌ഥിതിയിൽ നല്ലത്‌.

*പിന്നീട്‌ ഒന്നിലേറെ ധാന്യങ്ങൾ ചേർത്ത്‌ കുറുക്കി കൊടുക്കുക.കുഞ്ഞിന്‌ ഭാരക്കുറവുണ്ടെന്ന്‌ നിങ്ങളുടെ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെങ്കിൽ(പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രം) രണ്ട്‌ തുള്ളി ശുദ്ധമായ നെയ്യ്‌ ചേർക്കാം.ഭാരമുള്ള കുട്ടികൾക്ക്‌ ഇത്‌ ആവശ്യമില്ല.മധുരത്തിന്‌ ശർക്കരയോ കൽക്കണ്ടമോ ചേർക്കാം.

*അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ചു വെച്ച്‌ അൽപ്പം കുറുക്കുന്ന ധാന്യത്തോടൊപ്പം ചേർക്കാം.ഇത്‌ ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മതിയാകും.ഈ പൊടി സൂക്ഷിച്ചു വെക്കുന്ന പാത്രം മുൻകൂട്ടി കഴുകി വൃത്തിയാക്കിയ ശേഷം വെയിലത്ത്‌ വെച്ചുണക്കണം.പൂപ്പൽവളർച്ചക്കുള്ള സാധ്യത ഒഴിവാക്കാനാണിത്‌. ഈ പാത്രത്തിൽ നനഞ്ഞ സ്‌പൂൺ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

*വീട്ടീലുണ്ടായ പഴങ്ങൾ നന്നായി പഴുത്ത ശേഷം കൈ കൊണ്ട്‌ ഉടച്ച്‌ നൽകാം.കുഞ്ഞിന്റെ ഭക്ഷണം കഴിവതും മിക്‌സിയിൽ അരച്ച്‌ കൊടുക്കരുത്‌. അവർ രുചിയറിഞ്ഞ്‌ ചവച്ച്‌ കഴിക്കാൻ പഠിക്കട്ടെ.മടിയിൽ കിടത്തി കോരിക്കൊടുക്കുന്ന പരിപാടിയും നിരുൽസാഹപ്പെടുത്തുക.

*ഇനിയിപ്പോൾ ഡോക്‌ടർ കുറുക്കാൻ പറഞ്ഞ സ്‌ഥിതിക്ക്‌ രണ്ടര ലിറ്റർ പാലിൽ അരക്കിലോ റാഗി കുറുക്കി ഫ്രിഡ്‌ജിൽ കയറ്റി സീരിയൽ കണ്ടിരിക്കാനുള്ള പദ്ധതിയുണ്ടോ?കുഞ്ഞിന്‌ സംസാരശേഷിയില്ലാത്തത്‌ നിങ്ങളുടെ ഭാഗ്യം ! ഒരേ ഭക്ഷണം നിങ്ങളെത്ര നേരം ഇഷ്‌ടത്തോടെ കഴിക്കുമെന്ന്‌ ആലോചിക്കുക. ഇളംചൂടോടെ നേരത്തിന്‌ പാകം ചെയ്‌ത്‌ കൊടുക്കുക. മൃഗപ്പാൽ ചേർക്കരുത്‌. ഇടനേരങ്ങളിൽ പഴങ്ങൾ ഉടച്ചതോ ഉരുളക്കിഴങ്ങ്‌/നേന്ത്രപ്പഴം പുഴുങ്ങിയുടച്ചതോ നൽകാം. കുട്ടിക്ക്‌ ഘരപദാർത്‌ഥങ്ങൾ കൊടുക്കുമ്പോൾ വലിയ കഷ്‌ണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

*പാക്കറ്റുകളുടെ ഭംഗി നോക്കി കുറുക്കുപൊടികൾ വാങ്ങി ചൂടുവെള്ളത്തിൽ കലക്കിക്കൊടുക്കരുത്‌.ധനനഷ്‌ടം, ആരോഗ്യനഷ്‌ടം, വളർച്ചക്കുറവ്‌,വിളർച്ച, വല്ല അസുഖവും വന്ന്‌ ഡോക്‌ടറുടെ അടുത്ത്‌ കൊണ്ടു ചെന്നാൽ പാക്കറ്റ്‌ ഫുഡ്‌ കൊടുത്തതിനുള്ള ചീത്തവിളി കൊണ്ടുണ്ടാകുന്ന മാനഹാനി എന്നിവ തീർച്ച.ആവശ്യത്തിന്‌ പോഷകങ്ങളില്ലാത്ത ഈ പൊടികൾ കുഞ്ഞിന്റെ വളർച്ച കുറക്കുമെന്ന്‌ മാത്രമല്ല, വിശപ്പ്‌ കെടുത്തി കുഞ്ഞ്‌ നല്ല ഭക്ഷണം കഴിക്കുന്നത്‌ കൂടി ഇല്ലാതാക്കും.

*നേരിയ അരിയുടെ കഞ്ഞി നന്നായി വേവിച്ചുടച്ച്‌ നൽകാം.വേണമെങ്കിൽ കൂടെ പച്ചക്കറികളോ ചെറുപയറോ വീട്ടുവളപ്പിലുണ്ടായ ഇലക്കറികൾ അരിഞ്ഞിട്ടതോ ചേർത്ത്‌ വേവിക്കാം.

*ചെറുപയർ മുളപ്പിച്ചത്‌ ഉണക്കിപ്പൊടിച്ച്‌ കുറുക്കുകളിലും കഞ്ഞിയിലുമെല്ലാം ഇടക്ക്‌ ചേർത്ത്‌ കൊടുക്കാം.

*എട്ടു മാസത്തോടെ മുട്ടയും ഇറച്ചിയും മീനും കൊടുത്തു തുടങ്ങാം.ഒരു വയസ്സോടെ വീട്ടിലുണ്ടാക്കിയ സകല ഭക്ഷണവും കുഞ്ഞ്‌ രുചിച്ചിരിക്കണം.ഒറ്റക്ക്‌ വാരിക്കഴിച്ച്‌ തുടങ്ങണം.

*'കുട്ടിക്ക്‌ ബിസ്‌ക്കറ്റും കേക്കും മാത്രമാണ്‌ ഇഷ്‌ടം' എന്ന്‌ വെച്ച്‌ കാച്ചുമ്പോൾ അവൻ പാന്റും ഷർട്ടുമിട്ട്‌ ബൈക്കെടുത്ത്‌ പോയി അതെല്ലാം വാങ്ങിക്കൊണ്ട്‌ വന്നു തിന്നു എന്നാണോ മനസ്സിലാക്കേണ്ടത്‌ ?ആര്‌ വാങ്ങിക്കൊടുത്തു?കുഞ്ഞ്‌ എങ്ങനെ ആ രുചി പരിചയിച്ചു?അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന്‌ കുഞ്ഞിനെ അകറ്റി നിർത്തുക.

         
ഈ രീതിയിൽ ഭക്ഷ്യശീലം പഠിപ്പിച്ച കുട്ടി തീർച്ചയായും എല്ലാ ഭക്ഷണവും കഴിക്കാൻ ശ്രമിക്കും.കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്ന്‌ പറഞ്ഞ്‌ കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്‌. അവരെല്ലാം കഴിച്ച്‌ വളരട്ടെ.
ഭക്ഷണവും കൊണ്ട്‌ പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്‌. പകരം, വിശക്കുമ്പോൾ അവർ വന്ന്‌ ചോദിക്കുന്ന ശീലം വളർത്തുക. 'ഡോക്‌ടർക്ക്‌ അത്‌ പറയാം, അപ്പോൾ കുട്ടി തീരെ വരാനും പോണില്ല, കഴിക്കാനും പോണില്ല' എന്നാണോ? വിശന്നാൽ കുഞ്ഞ്‌ വരിക തന്നെ ചെയ്യും...
വ്യക്‌തിപരമായ അനുഭവം പറയുകയാണെങ്കിൽ, എത്ര നേരത്തേ കുറുക്കുകളിൽ നിന്ന്‌ കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക്‌ കുഞ്ഞിനെ കൊണ്ട്‌ വരുന്നോ അത്രയും വേഗം അവർ നന്നായി കഴിച്ചു തുടങ്ങും.നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളും തന്നെ കാരണം.
ഇനിയുമേറെ എഴുതാനുണ്ട്‌.അതിനിടക്ക്‌ എന്റെ ഒരു വയസ്സുകാരി ആയ്‌ശു ''യായ'' ചോദിച്ച്‌ വന്നിട്ടുണ്ട്‌...വെള്ളം വേണമെന്നാണ്‌...അവരുടെ ഭാഷയും ആശയുമെല്ലാം അമ്മയോളമറിയുന്ന ആരുണ്ടല്ലേ...
ഇനി ഭക്ഷണം കൂടി അവർക്ക്‌ വേണ്ട രീതിയിലാകട്ടെ...
follow our facebook page: https://www.facebook.com/infoclinicindia/

സ്തനാര്‍ബുദം (Breast Cancer)എങ്ങനെ കണ്ടെത്താം?ചികിത്സിക്കാം - DR.DEEPU SADASIVAN

                       സ്തനാര്‍ബുദം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനും,സ്തനാര്‍ബുദം നേരത്തെ കണ്ടു പിടിക്കുന്നതിനും/ ചികിത്സിക്കുന്നതിനും ഒക്കെ ഉതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ മാസം"സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം" ആയി ആചരിക്കപ്പെടുന്നു.
നേരത്തെ കണ്ടെത്തി ചികില്‍സ നേടിയാല്‍ വലിയ ഒരു വിഭാഗം രോഗികളിലും പരിപൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു അര്‍ബ്ബുദം ആണ് സ്തനാര്‍ബുദം.ഇതാണ് വസ്തുത എങ്കിലും, വളരെ താമസിച്ചു രോഗത്തിന്റെ മൂര്ധന്യാവസ്ഥയില്‍ മാത്രം വൈദ്യ സഹായം തേടി എത്തുന്ന സ്ത്രീകള്‍, വിദ്യാസമ്പന്നര്‍ ആയ കേരള സമൂഹത്തില്‍ പോലും അപൂര്‍വ സംഭവം അല്ല.ഏറ്റവും ഖേദകരം ആയ വസ്തുത ഈ സമയം കൊണ്ട് പലപ്പോളും അര്‍ബ്ബുദം സ്തനങ്ങളില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് കൂടി വ്യാപിചിട്ടുണ്ടാവും,ആയതിനാല്‍ തന്നെ ജീവന്‍ രക്ഷപെടുത്താന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരിക്കില്ല.

            രോഗത്തെ കുറിച്ചും,രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞത,രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലും ഡോക്ടറുടെ അടുത്തു പോയി പരിശോധിക്കപ്പെടാന്‍ ഉള്ള വിമുഖത,രോഗം കണ്ടു പിടിക്കപ്പെട്ടാല്‍ അതിനുള്ള ചികില്‍സ കടുത്തത് ആയിരിക്കും എന്നുള്ള തോന്നലില്‍ നിന്നുടലെടുക്കുന്ന ഒരു തരം നിഷേധാല്‍മകത,എന്നിങ്ങനെ പല വ്യക്തിഗത കാരണങ്ങള്‍ കൊണ്ടും വൈദ്യ സഹായം തേടാന്‍ താമസം ഉണ്ടാവുന്നുണ്ട്.ഇത്തരം അനഭിലഷണീയമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് സഹായകമാവും ആയതിനാല്‍ ഇത്തരം അറിവുകള്‍ ആര്‍ജ്ജിക്കുകയും പ്രിയപ്പെട്ടവരുമായി പങ്കു വെക്കുകയും ചെയ്യുക.

എന്താണ് സ്തനാര്‍ബുദം ?
സ്തനങ്ങളിലെ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന അനിയന്ത്രിതവും അസ്വാഭാവികവും ആയ വളര്‍ച്ച ആണ് ഈ കാന്‍സറിനു കാരണമാവുന്നത്.മുലപ്പാല്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും,അവയില്‍ നിന്ന് മുല ഞെട്ടിലേക്ക് പാല്‍ കൊണ്ട് പോവുന്ന വാഹിനികളും,ഇവയ്ക്ക് ഇടയില്‍ ഉള്ള ബന്ധിപ്പിക്കുന്ന കോശങ്ങളും കൊഴുപ്പും മറ്റും ചേര്‍ന്നതാണ് സ്തനങ്ങളുടെ ഘടന.ഇവയില്‍ ഏതു ഭാഗത്തെ കോശങ്ങള്‍ ആണ് കാന്‍സര്‍കോശങ്ങള്‍ ആയി മാറുന്നത് എന്നതനുസരിച്ച് പല വിധത്തില്‍ ഉള്ള സ്തനാര്‍ബുദങ്ങള്‍ ഉണ്ട്.സാധാരണയായി ഈ കാന്‍സര്‍, മുഴയുടെ (ട്യുമര്‍) രൂപത്തില്‍ ആണ് പ്രത്യക്ഷപ്പെടുക. 


സ്തനാര്‍ബുദം - ചില സ്ഥിതി വിവരക്കണക്കുകള്‍
     ലോകമെമ്പാടും ഉള്ള കണക്കുകള്‍ നോക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രത്യക്ഷമാവുന്ന കാന്‍സര്‍ രോഗങ്ങളില്‍ രണ്ടാം സ്ഥാനം ആണ് സ്തനാര്‍ബുദത്തിന്. മരണഹേതു ആവുന്ന കാന്‍സര്‍ രോഗങ്ങളുടെ പട്ടിക നോക്കിയാല്‍ അഞ്ചാമതും.സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സര്‍ സ്തനാര്‍ബുദം തന്നെ. ഒരു സ്ത്രീയുടെ ജീവിത കാലയളവില്‍ സ്തനാര്‍ബുദം ഉണ്ടാവാന്‍ ഉള്ള സാധ്യത ഏകദേശം പത്തു ശതമാനത്തിനു അടുത്താണ്. ഇന്ത്യയിലെ കണക്കെടുത്താല്‍ സ്ത്രീകളിലെ കാന്‍സര്‍ ബാധകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം. 2008 ല്‍ അമേരിക്കയില്‍ 1,82,000 സ്തനാര്‍ബുദ രോഗികള്‍ കണ്ടു പിടിക്കപ്പെട്ട സ്ഥാനത്ത് ഇന്ത്യയില്‍ 1,15,000 പുതിയ രോഗികളെ ആണ് കണ്ടു പിടിച്ചത്. ജനസന്ഖ്യാനുപാതം നോക്കിയാല്‍ ഇന്ത്യയില്‍ രോഗബാധ മൂലം ഉള്ള ആരോഗ്യ പ്രശ്നം ചെറുതെന്ന് തോന്നാം. എന്നാല്‍ മറ്റൊരു താരതമ്യം നോക്കിയാല്‍, കണ്ടു പിടിക്കപ്പെട്ട രോഗികളിലെ മരണ നിരക്ക് അമേരിക്കയില്‍ 20% ല്‍ താഴെ ആണ്.ഇന്ത്യയില്‍ ഈ മരണനിരക്ക് 80% ത്തോളം ഉയരുന്നു എന്നത് സൂചിപ്പിക്കുന്നത് ഇവിടെ രോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടാവുന്നു അതോടൊപ്പം മരണ നിരക്ക് കുത്തനെ ഉയരുന്നു എന്ന വസ്തുതയെ ആണ്. താരതമ്യേന കുറവാണ് എങ്കിലും സ്തനാര്‍ബുദം പുരുഷന്മാരിലും ഉണ്ടാവുന്ന രോഗം ആണ്.
രോഗലക്ഷണങ്ങള്‍
  • സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തില്‍ പുതിയതായി ഉണ്ടാവുന്ന തടിപ്പ്/മുഴ/വീക്കം എന്നിവ.
  • സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും പെട്ടന്നുണ്ടാവുന്ന വത്യാസം.
  • സ്തനങ്ങളില്‍ വേദന.
  • സ്തനങ്ങളുടെ തൊലിപ്പുറത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍- നിറത്തില്‍ ഉള്ള വത്യാസം/ചുക്കി ചുളിയല്‍ (dimpling)/അസാധാരണമായ ചൊറിച്ചില്‍.
  • മുല ഞെട്ടില്‍ നിന്ന് സ്രവങ്ങള്‍/രക്തം എന്നിവ വരുക.
  • മുല ഞെട്ടു ഉള്ളിലേക്ക് വലിഞ്ഞു പോവുക.
  • മുലക്കണ്ണില്‍ ഉണ്ടാവുന്ന നിറം മാറ്റം/വൃണങ്ങള്‍
എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ഓര്‍ത്തിരിക്കേണ്ട കാര്യം മേല്‍പ്പറഞ്ഞതില്‍ ചില ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങളിലും ഉണ്ടാവാം ഉദാ: എല്ലാ മുഴയും കാന്‍സര്‍ ആവണം എന്നില്ല.ചിലപ്പോള്‍ രോഗമില്ലാത്ത അവസ്ഥയിലും ഇതിലെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം ഉദാ: മാസമുറയ്ക്ക് മുന്‍പ് സ്തനങ്ങളില്‍ വേദന,തടിപ്പ് എന്നിവ കാണപ്പെടാം.ആയതിനാല്‍ എന്തെങ്കിലും സംശയം ഉള്ളപ്പോള്‍ അമിത ആകാംഷയുടെ ആവശ്യം ഇല്ല പക്ഷെ സംശയ നിവാരണത്തിന് ഒരു ഡോക്ടറുടെ സഹായം തേടണം.


സ്തനാര്‍ബുദ രോഗബാധയെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍
  • പ്രായം - പ്രായം കൂടുന്തോറും രോഗ സാധ്യത കൂടുന്നു.50 വയസ്സിനു മുകളില്‍ രോഗ സാധ്യത ഗണ്യമായി ഏറുന്നു.
  • ഹോര്‍മോണുകളുടെ സ്വാധീനം -ദീര്‍ഘകാലം സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജെന്‍,പ്രോജെസ്ട്രോന്‍ എന്നിവയുടെ ഉയര്‍ന്ന അളവില്‍ ഉള്ള സാന്നിധ്യം രോഗ സാധ്യത കൂട്ടും.
താമസിച്ചു വിവാഹം കഴിക്കുന്നവരില്‍,നേരത്തെ മാസമുറ തുടങ്ങുന്നവരില്‍,താമസിച്ചു ആര്‍ത്തവവിരാമം ഉണ്ടാവുന്നവരില്‍ (55 നു ശേഷം ),അവിവാഹിതകളില്‍,കുട്ടികള്‍ ഇല്ലാത്തവരില്‍,വളരെ താമസിച്ചു ആദ്യ കുട്ടി ഉണ്ടാവുന്നവരില്‍(30 വയസ്സിനു ശേഷം),കുട്ടികള്‍ക്ക് അധിക കാലം മുലപ്പാല്‍ കൊടുക്കാത്തവരില്‍,ദീര്‍ഘകാലം ഈസ്ട്രജെന്‍,പ്രോജെസ്ട്രോണ്‍ ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചവരില്‍ ഒക്കെ ഇക്കാരണത്താല്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍ ആയിരിക്കും.
  • ജനിതകപരം/പാരമ്പര്യം- പൊതുവില്‍ സ്തനാര്‍ബുദം ഒരു പാരമ്പര്യ രോഗം അല്ല എങ്കിലും അടുത്ത ബന്ധുക്കളില്‍ കാന്‍സര്‍ വന്നവര്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് സാധ്യത കൂടുതല്‍ ആയിരിക്കും.ഇത്തരം ജനിതകപരം ആയ സാധ്യത പത്തു ശതമാനത്തില്‍ താഴെയേ ഉള്ളൂ.
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ(BRCA 1,2 എന്നീ ജീനുകള്‍)
  • ജീവിത ശൈലി -അമിത വണ്ണം/വ്യായാമത്തിന്റെ അഭാവം, മദ്യപാനം എന്നിവ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു.
  • അണുവികിരണം - അണുവികിരണം/റേഡിയെഷന്‍ എല്ക്കപ്പെട്ടവരില്‍ രോഗ സാധ്യത കൂടുന്നു.
എങ്ങനെ രോഗം കണ്ടു പിടിക്കാം?

സ്തനാര്‍ബുദത്തെ നേരിടാന്‍ ഏറ്റവും ഫലപ്രദം ആയ മാര്‍ഗ്ഗം,നേരത്തെ രോഗം കണ്ടെത്തി ചികില്‍സ നേടുക എന്നതാണ്.ആയതിനാല്‍ രോഗലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണം,ആ അവബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം.ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് ഡോക്ടറുടെ സഹായം തേടണം.

സ്വയം പരിശോധന -ഏതു പ്രായത്തില്‍ ഉള്ള സ്ത്രീയ്ക്കും സ്വയം പരിശോധനയിലൂടെ സ്തനങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താന്‍ കഴിയും.അതിനാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കുക.
കിടന്നു കൊണ്ടും കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊണ്ടും ഇത് ചെയ്യാവുന്നതാണ്.ആദ്യം സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും വത്യാസമുണ്ടോ,നിറ വത്യാസം ഉണ്ടോ,തൊലിപ്പുറത്ത് മാറ്റങ്ങള്‍ ഉണ്ടോ എന്നൊക്കെ കണ്ണാടിയില്‍ നോക്കി നിരീക്ഷിക്കാവുന്നതാണ്. അതിനു ശേഷം തള്ള വിരല്‍ ഒഴികെ ഉള്ള നാല് വിരലുകള്‍ ഉപയോഗിച്ച് സ്തനം പരിശോധിക്കാം.ആര്‍ത്തവം കഴിഞ്ഞു പത്തു ദിവസത്തിനു ശേഷം ആണ് ഇത് ചെയ്യേണ്ടത്.ഇടതു കൈ വിരലുകള്‍ കൊണ്ട് മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചു വലത്തെ സ്തനം പരിശോധിക്കാം,ഇതേ പോലെ വലത്തെ കൈ കൊണ്ട് ഇടത്തെ സ്തനവും.കൂടാതെ കക്ഷത്തില്‍ തടിപ്പുണ്ടോ എന്നും പരിശോധിക്കണം.മലര്‍ന്നു കിടന്നു പരിശോധന നടത്തുമ്പോള്‍ തോളിനു അടിയില്‍ ഒരു തലയണ വെയ്ക്കുന്നത് കൂടുതല്‍ സൗകര്യപ്രദം ആയിരിക്കും.


 ഡോക്ടറുടെ ക്ലിനിക്കല്‍ പരിശോധന - നാല്പതു വയസ്സിനു മുകളില്‍ ഉള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ടു സ്തന പരിശോധന നടത്തേണ്ടതാണ്.രോഗ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആ പ്രായത്തിനും മുന്‍പ് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

സ്ക്രീനിംഗ് ടെസ്റ്റുകള്‍ - ഏറ്റവും പ്രധാനം ആയ സ്ക്രീനിംഗ് ടെസ്റ്റ്‌ (അതായത് രോഗ ലക്ഷണം ഉണ്ടാവുന്നതിനു മുന്‍പ് പോലും രോഗ സാധ്യത കണ്ടെത്താന്‍ ഉദ്ദേശിച്ചു നടത്താവുന്ന പരിശോധന) ആണ് മാമ്മോഗ്രാം.

ചെറിയ മുഴകള്‍ പോലും കണ്ടെത്താന്‍ സാധിക്കുന്ന ഒരു തരം എക്സ് േറ പരിശോധന ആണ് ഇത്.നാല്‍പ്പതു വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഈ പരിശോധന നടത്തേണ്ടതാണ്.വളരെ കുറച്ചു സമയത്തേക്ക് അല്പം അസ്വസ്ഥത ഉണ്ടാകാം എങ്കിലും അധികം വേദന ഒന്നും ഇല്ലാത്ത പരിശോധന ആണ് ഇത്. ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ ആയതിനാല്‍ നൂറു ശതമാനം രോഗികളെയും കൃത്യമായി കണ്ടു പിടിക്കാന്‍ മാമ്മോഗ്രാമിനും കഴിയണം എന്നില്ല. അതിനാല്‍ രോഗ ലക്ഷണം ഉള്ളവരില്‍ ആവശ്യം എങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അള്‍ട്രാസൗണ്ട്,എം ആര്‍ ഐ,ബയോപ്സി,FNAC തുടങ്ങിയ പരിശോധകളും ചെയ്യേണ്ടതായി വന്നേക്കാം. മുന്‍പ് പ്രതിപാദിച്ച BRCA ജീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനകളും നിലവില്‍ ഉണ്ട്



ചികില്‍സാ വിധികള്‍

ഏതു തരം സ്തനാര്‍ബുദം ആണെന്നതും,എത്രത്തോളം വ്യാപിച്ചു എന്നതും,സ്ത്രീയുടെ പ്രായവും ഒക്കെ കണക്കില്‍ എടുത്താണ് ചികില്‍സാ രീതി നിര്‍ണയിക്കുന്നത്.
  • ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യല്‍.
  • ശസ്ത്രക്രിയയിലൂടെ സ്തനം നീക്കം ചെയ്യല്‍(ഭാഗികമോ/പൂര്‍ണമോ).
  • റേഡിയേഷന്‍ ചികില്‍സ.
  • കീമോതെറാപ്പി.
എന്നിവയെല്ലാം വിദഗ്ധ ഡോക്ടറുടെ തീരുമാനത്തിന് വിധേയമായി രോഗിയുടെ അവസ്ഥ അനുസരിച്ച് നടപ്പിലാക്കേണ്ടി വന്നേക്കാം.
രോഗം വരുന്നത് തടയാന്‍ ചില മുന്‍കരുതലുകള്‍
പൂര്‍ണ്ണ പ്രതിരോധം അസാധ്യം ആണെങ്കിലും ചില മുകരുതലുകള്‍ രോഗസാധ്യതകള്‍ കുറയ്ക്കുന്നു.
  • അമിത വണ്ണം ഒഴിവാക്കുക.
  • നിത്യേന ഉള്ള വ്യായാമം.
  • മദ്യപാനശീലം ഒഴിവാക്കുക.
  • പോഷകമൂല്യം ഉള്ള ഭക്ഷണക്രമം.
രോഗ സാധ്യത വളരെ കൂടുതല്‍ ഉള്ളവരില്‍ പ്രതിരോധ നടപടി ആയി ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ മുറിച്ചു മാറ്റി കൃത്രിമ സ്തനം വെച്ച് പിടിപ്പിക്കുന്നത് വികസിത രാജ്യങ്ങളില്‍ ഒക്കെ നടപ്പിലായി വരുന്നുണ്ട്.അടുത്ത കാലത്ത് പ്രമുഖ ഹോളിവുഡ് നടി ആന്‍ജലിന ജോലി ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവല്ലോ. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു കാന്‍സര്‍ ആണ് സ്തനാര്‍ബുദം. എന്നാല്‍ വൈകിയാണ് കണ്ടെത്തുന്നത് എങ്കില്‍ മാരകം ആവുകയും ചെയ്യാം എന്നൊരു കരുതല്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. 

Tuesday 13 December 2016

മാനസികാരോഗ്യ പ്രഥമശ്രിശ്രൂഷ - Dr. Rani Jancy AR, Dr. Jinesh P S

                     ഒൻപതിലാണവൾ പഠിക്കുന്നത്. പഠനത്തിൽ ഒട്ടും മോശമല്ലായിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സുമുതൽ അത്ര താത്‌പര്യമില്ല പഠനത്തോട്. അമ്മയോടും ചേച്ചിയോടും മിണ്ടാട്ടവും കുറഞ്ഞു, വീട്ടിലുള്ളപ്പോഴൊക്കെ മുകളിലത്തെ മുറിയിൽ ഒറ്റക്കിരിക്കും. ഭക്‌ഷണം കഴിക്കാനും താത്പര്യമില്ലായിരുന്നു. എപ്പോഴും പഠിക്കാൻ പറയുന്നതിലുള്ള ദേഷ്യമാണെന്നാണ് അമ്മ ആദ്യമൊക്കെ കരുതിയത്. ആദ്യം ചാച്ചനെ കൊണ്ട് ഒന്നുപദേശിപ്പിച്ചു നോക്കി, അതിനു ശേഷം പള്ളിയിൽ കൊണ്ടുപോയി ഒന്ന് പ്രാർത്ഥിപ്പിച്ചു. ഏതാണ്ട് ഒരു വർഷം അങ്ങനെ പോയി, പരീക്ഷ എഴുതിയില്ല. അതിന് ശേഷമാണ് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നത്. ബാക്കി എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കൂഹിക്കാം, വിഷാദമായിരുന്നു രോഗം. ചികിത്സ ആരംഭിച്ചു, അളിപ്പോൾ മിടുക്കിയായി.
ഒരു പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്ന് നമുക്കെല്ലാം അറിയാം, അല്ലേ ? ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയും എല്ലാവർക്കും അറിയാം, അല്ലേ ? എന്നാൽ മാനസിക പ്രശ്നങ്ങളിൽ എന്താണ് പ്രഥമ ശുശ്രൂഷ എന്നറിയുമോ ?
                                                           എല്ലാ വർഷവും ഒക്ടോബർ 10 ആണ് ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നത്. 1992 മുതൽ ഇതാചരിച്ചുവരുന്നു. മാനസിക രോഗസംബന്ധമായ വിഷയങ്ങളെ കുറിച്ച് ലോകത്തെല്ലായിടത്തും വളരെയധികം അബദ്ധധാരണകൾ പടർന്നുപിടിച്ചിട്ടുണ്ട്. അതിൽനിന്നും മുക്തി നേടാൻ, അറിവുകൾ എല്ലാവരിലും എത്തിക്കാൻ ഓരോ ദിനാചരണത്തിലും ഒരു പ്രത്യേക "പ്രമേയം (തീം) "തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷത്തെ പ്രമേയമാണ് "DIGNITY IN MENTAL HEALTH -PSYCHOLOGICAL & MENTAL HEALTH FIRST AID FOR ALL" അതായത് "അന്തസ്സോടെ മാനസിക ആരോഗ്യത്തെ സമീപിക്കാം- മാനസിക പ്രഥമ ശുശ്രൂഷയും മാനസികരോഗ പ്രഥമ ശുശ്രൂഷയും". തീം നിറം എന്തെന്നറിയുമോ ? ധൂമ്രവര്‍ണ്ണം (പർപ്പിൾ) ആണത്. അതെങ്ങനെ വന്നു എന്ന് അവസാനം എഴുതാം. ലോക മാനസികാരോഗ്യദിനത്തിൽ ആത്മഹത്യ ചെയ്ത അമാൻഡാ ടോഡിന്റെ കഥയാണത്.
              ലോകത്തിൽ എല്ലാ അഞ്ചിലൊരാൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നതാണ് പഠനങ്ങളിൽ നിന്നും മനസിലാകുന്നത്. മാനസിക രോഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷയെക്കുറിച്ചാകാം ഈ പോസ്റ്റ്. സൈക്കോളജിക്കൽ പ്രഥമ ശുശ്രൂഷ അടുത്ത പോസ്റ്റാക്കാം.
മാനസികാരോഗ്യ പ്രാഥമിക ചികിത്സ: 2001ൽ ഓസ്‌ട്രേലിയയിൽ ആണ് ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കായി 12 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി ആണ് ഇത്.

പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ:

1. വിഷാദം - Depression
2. ഉത്കണ്ഠാരോഗങ്ങൾ - Anxiety disorders
3. ചിത്തഭ്രമം - Psychotic disorders
4. ലഹരി ഉപയോഗം - Addiction
പ്രഥമ ശുശ്രൂഷയുടെ പ്രധാന തത്വങ്ങൾ:

1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക (അടിയന്തിര ഘട്ടം)
2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക
3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക
4. വിദഗ്ദ്ധ പരിചരണം കിട്ടാൻ സഹായിക്കുക
5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക

എല്ലാ മാനസികരോഗങ്ങളും ഉണ്ടാവുന്ന പൊതുവായ പ്രശനമാണ് ഉറക്കം, വിശപ്പ് എന്നിവയിലുണ്ടാവുന്ന വ്യതിയാനം. ഉറക്കക്കുറവോ കൂടുതലോ ഉണ്ടാവാം, വിശപ്പും രുചിയും കുറയുകയാണ് പതിവ്. വൃത്തിക്കുറവ് ഒരു പ്രധാന പ്രശ്നമാണ്, കുളിക്കാനും വസ്ത്രം മാറാനും താത്പര്യമുണ്ടാവില്ല.

വിഷാദ രോഗം:

സങ്കടം എന്ന അവസ്ഥയല്ല വിഷാദം. എന്താണ് വിഷാദമെന്ന് എല്ലാവർക്കും അറിയാം എന്ന് തന്നെ കരുതുന്നു. കാവ്യാത്മകമായി പറഞ്ഞാൽ "ജീവിതത്തിൽ നിറങ്ങൾ ഇല്ലാത്ത" അവസ്ഥയാണത്. എപ്പോഴും ഒന്നിനും വയ്യ എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. പൊതുവേ എപ്പോഴുമുള്ള ക്ഷീണം, വിശദീകരിക്കാനാവാത്ത ശാരീരിക അസ്വസ്ഥത, താത്പര്യക്കുറവും പ്രസരിപ്പില്ലായ്മായും ഒക്കെയുണ്ടാവും.

പ്രഥമ ശുശ്രൂഷ:
1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക - ആളുമായി കുറച്ചുനേരം സംഭാഷണത്തിൽ ഏർപ്പെടുക, അവരുടെ മനസ്സിലെ ചിന്തകൾക്ക് ചെവി കൊടുക്കുക, ആത്മഹത്യാ സാധ്യത പരിശോധിക്കുക (എന്താണ് തോന്നുന്നത് എന്ന് ചോദിക്കാം, മരിക്കാൻ തോന്നാൻ മാത്രം പ്രശ്നം ഉണ്ടോ എന്നാരായാം.), ഒറ്റയ്ക്ക് ആക്കരുത് എന്ന് നിർദേശിക്കുക, കീട നാശിനികൾ, കയർ, ആയുധങ്ങൾ ഇവ മാറ്റി വയ്ക്കാൻ നിർദേശിക്കുക

2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക - കുറ്റപ്പെടുത്താതിരിക്കുക, ദേഷ്യപ്പെടാതെ ഇരിക്കുക (ആത്മഹത്യ ചെയ്‌താൽ പിള്ളേരൊക്കെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങും, അമ്മക്കിതെന്തിന്റെ കേടാണ് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കുക). ഇത് ഒക്കെ സ്വയം മാറ്റാവുന്നതേ ഉള്ളൂ, എനിക്കറിയാവുന്ന ഒരാൾക്കിങ്ങനെ വന്നിട്ട് പ്രാത്ഥിച്ചപ്പോൾ ശരിയായി, കല്യാണം കഴിച്ചാൽ ശരിയാവും - തുടങ്ങിയ സംസാരങ്ങൾ ഒഴിവാക്കുക. വസ്ത്രധാരണരീതിയോ, മതമോ ജാതിയോ കണക്കിലെടുത്ത് ഒരു മുൻവിധി പാടില്ല.

3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക - വിഷാദം യഥാർത്ഥത്തിൽ ഉള്ള ഒരു തകരാർ ആണ്, അത് ആലോചിച്ചു ഉണ്ടാകുന്ന അസുഖം അല്ല, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്, അത് മടി അല്ല, സ്വഭാവ പ്രശനം അല്ല, അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.

4. വിദഗ്ദ്ധ പരിചരണം കിട്ടാൻ സഹായിക്കുക - ഇതുമടിയല്ല, വേഷം കെട്ടുന്നതല്ല, ഇതൊരസുഖമാണ് എന്ന് അവരെയോ സാധിച്ചില്ലെങ്കിൽ ബന്ധുക്കളെയും ബോധ്യപ്പെടുത്തുക.
ഫാമിലി ഡോക്ടർ, സൈക്യാട്രിസ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ആരെയെങ്കിലും നിർദ്ദേശിക്കുക. ഏറ്റവും അടുത്ത് ഉള്ള യോഗ്യതയുള്ള ആളെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്. മരുന്നുകൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എന്നിവയിൽ എന്താണ് വേണ്ടതെന്ന് അവർ തീരുമാനിക്കും. പ്രാർത്ഥനയിലോ കപട വൈദ്യത്തിലോ അഭയം തേടരുത്.

5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക - ഞാൻ മെച്ചപ്പെടാൻ എനിക്കും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അവർക്ക് ബോധ്യപ്പെടണം. ജീവിതത്തിൽ അവർക്കു നിയന്ത്രണം ഉണ്ടെന്നു തോന്നാൻ സഹായിക്കും. വ്യായാമം, യോഗ, ധ്യാനം എന്നിവ നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നല്ലതാണ്.

ഉത്കണ്ഠാരോഗങ്ങൾ:
പരീക്ഷക്ക് പോകുമ്പോഴോ, കല്യാണ ദിവസമോ എല്ലാവർക്കും ഉത്കണ്ഠയുണ്ട്, അത് ഒരു രോഗമല്ല. ഉത്കണ്ഠ മൂലം പരീക്ഷ എഴുതാൻ സാധിക്കാതെ വരുമ്പോളോ, കല്യാണം മാറ്റിവെക്കുകയോ ഒക്കെ ചെയ്യുമ്പോളാണ് ഇതൊരു രോഗമാകുന്നത്. അതുപോലെ ഈ ഉത്കണ്ഠയെ കുറിച്ച് എപ്പോഴും ചിന്തിക്കുക അതുമൂലം മറ്റുകാര്യങ്ങൾ ചെയ്യാൻ പറ്റാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഇതൊരു രോഗമാണ്. ഹൃദയമിടിപ്പ് കൂടുക, ശരീരം വിറക്കുക, വയറ്റിൽ എരിഞ്ഞുകയറുക, ശ്വാസം മുട്ടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക - ഉത്കണ്ഠകളിൽ ഏറ്റവും പ്രശ്നം ഉള്ളത് പാനിക് അറ്റാക്കിനാണ്, അതായത് ഒരു തരം കടുത്ത ഉത്കണ്ഠ. പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുക, വയറ്റിൽ നിന്നും പോകാൻ തോന്നുക, ശ്വാസം മുട്ടുക, മരിച്ചുപോകും എന്ന് തോന്നുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഒരു 10 മിനിറ്റ് കഴിയുമ്പോൾ ഇതൊക്കെ മാറും. എന്നാൽ പാനിക് അറ്റാക്കാണ് എന്നുറപ്പില്ലെങ്കിൽ ആംബുലൻസ് വിളിക്കുക, പാനിക് അറ്റാക്ക് ആണെന്ന് ഉറപ്പു ഉണ്ടെങ്കിൽ ശാന്തമായ സ്ഥലത്തേക്ക് മാറ്റുക. സാവധാനത്തിൽ ശ്വാസം എടുക്കാൻ പ്രോത്സാഹിപ്പിക്കുക. പാനിക് അറ്റാക്കുകൾ ജീവഹാനി ഉണ്ടാക്കുന്നവ അല്ലെന്നും മാറും എന്നും ഉറപ്പു കൊടുക്കുക. അറ്റാക്ക് അവസാനിക്കുന്നവരെ ആരെങ്കിലും അടുത്ത് ഉണ്ടെന്നു ഉറപ്പു വരുത്തുക.

2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക - കുറ്റപ്പെടുത്താതിരിക്കുക, ദേഷ്യപ്പെടാതെ ഇരിക്കുക. ഭർത്താവ് കള്ളുകുടിയനായതുകൊണ്ടാണ് ഇങ്ങനെ, മിശ്രവിവാഹം കാരണമാണ് എന്നൊക്കെ പറയാതിരിക്കുക.

3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക - ഉത്കണ്ഠ യഥാർത്ഥത്തിൽ ഉള്ള ഒരു തകരാർ ആണ്, അത് ആലോചിച്ചു ഉണ്ടാകുന്ന അസുഖം അല്ല, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്.
മന സമാധാനം ഇല്ലാതാക്കുമെങ്കിലും ജീവഹാനി വരുത്തില്ല,
അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.

4. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക - ഫാമിലി ഡോക്ടർ, സൈക്യാട്രിസ്റ്, സൈക്കോളജിസ്റ് ...
മരുന്നുകൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ...

5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക - സന്ദർഭങ്ങൾ നേരിടുന്നതിലൂടെ മാത്രമേ ഭയം മാറുകയുള്ളൂ, കൃത്യമായ വ്യായാമം, ഒഴിവു സമയം ആവശ്യമാണ്, റീലാക്സിഷൻ.
കാപ്പി ഒഴിവാക്കുക.

ചിത്തഭ്രമം:

      നമ്മൾ സാധാരണ പറയുന്ന ഭ്രാന്ത് ആണിത്. ഒറ്റയ്ക്ക് സംസാരിക്കുക, അനാവശ്യമായി സംശയിക്കുക (മറ്റൊരാൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നും മറ്റും), റേഡിയോ തരംഗങ്ങൾ വഴി നമ്മുടെ ചിന്തകൾ പിടിച്ചെടുക്കുന്നു എന്നൊക്കെ പറയുന്നതൊക്കെയാണ് ലക്ഷണങ്ങൾ. ആത്മഹത്യാ സാധ്യതയെ ആക്രമണ സാധ്യതയോ ഉണ്ടാവാം.

1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക - ആക്രമണ സാധ്യതയുണ്ടെന്ന് ഓർക്കുക, ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക, സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക, രോഗിയെ ഇരുത്താൻ ശ്രമിക്കുക, തർക്കിക്കുന്നത് ഒഴിവാക്കുക, ന്യായമായ അപേക്ഷകൾ സ്വീകരിക്കുക.

2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക - കുറ്റപ്പെടുത്താതിരിക്കുക,
ചെറിയ വാചകത്തിൽ സംസാരിക്കുക, പേടിച്ചിട്ടാണ് എന്നും മറ്റും പറയാതിരിക്കുക.

3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക - വിവരങ്ങൾ ഉൾക്കൊള്ളാൻ അവർക്കു സാധിക്കണം എന്നില്ല. എങ്കിലും രോഗ വിവരങ്ങൾ പങ്കു വയ്ക്കാൻ ഉള്ള അവസ്ഥരോഗിക്ക് വരുമ്പോൾ രോഗത്തെ പറ്റി സംസാരിക്കുക.

4. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക - സൈക്യാട്രിസ്റ്റ് അത്യാവശ്യമാണ്. ഫാമിലി ഡോക്ടർക്കോ സൈക്കോളജിസ്റ്റിനോ റോളില്ല. മരുന്നുകൾ ആരംഭിക്കുക.

5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക - ഫലപ്രദമല്ല, അനുബന്ധമായി ഉണ്ടാകുന്ന വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ അനുസരിച്ചു സ്വയം സഹായിക്കാം.

ലഹരി ഉപയോഗം:

മദ്യം, കഞ്ചാവ് എന്തുമാകാം. ജീവിതത്തിന്റെ മറ്റു കാര്യങ്ങൾ വിട്ടു ലഹരിയിലേക്കു പോകുക, കുടുംബ ബന്ധങ്ങൾ മറന്ന് ലഹരിയിലേക്കു പോകുക തുടങ്ങിയ അവസ്ഥ രോഗം തന്നെയാണ്. ലഹരി ഉപയോഗിച്ചില്ലെങ്കിൽ വിറയൽ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക ഇതൊക്കെ ലഹരിക്ക്‌ അടിമപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.

1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക - അമിത അളവ് ആണെങ്കിൽ വെള്ളമോ ഭക്ഷണമോ കൊടുക്കരുത്. ആളെ ചെരിച്ചു കിടത്തുക, ശ്വാസകോശത്തിൽ ശർദ്ദിലും മറ്റും പോകാതിരിക്കാനാണിത്. ആശുപത്രിയിൽ എത്തിക്കുക.

2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക - കുറ്റപ്പെടുത്താതിരിക്കുക,
ദേഷ്യപ്പെടാതെ ഇരിക്കുക,ഇത് ഒക്കെ സ്വയം മാറ്റാവുന്നതേ ഉള്ളൂ - ഇങ്ങനെ ഉള്ള സംസാരങ്ങൾ ഒഴിവാക്കുക.

3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക - ലഹരി അടിമത്വം ഒരു അസുഖം ആണ്, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്. അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.

4. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക - സൈക്യാട്രിസ്റ്, ലഹരി വിമുക്ത കേന്ദ്രങ്ങൾ; മരുന്നുകൾ, തെറാപ്പി.

5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക - അനുബന്ധമായി ഉണ്ടാകുന്ന വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ അനുസരിച്ചു സ്വയം സഹായിക്കാം.

എന്താണ് ഈ പർപ്പിൾ നിറത്തിന്റെ പ്രത്യേകത എന്നറിയണ്ടേ ? അതറിയണമെങ്കിൽ അമാൻഡായെ അറിയണം, 2013 ലോക മാനസികാരോഗ്യ ദിനത്തിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി. 1996 നവംബർ 27 നു കാനഡയിൽ ജനിച്ച അമാൻഡ. സുന്ദരിയും മിടുക്കിയുമായ അമാൻഡ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഒരു ചാറ്റിനിടയിൽ ആളുടെ ഒരു അർദ്ധനഗ്ന ചിത്രം സുഹൃത്തുക്കളുമായി പങ്കുവച്ചു. ആ തെറ്റിന് അതിലൊരാൾ അമാൻഡയെ ക്രൂരമായി പീഢിപ്പിച്ചു, മാനസിക പീഡനം. ആ ചിത്രം ഇട്ടയാൾ ഒരു വെബ്സൈറ്റ് ആരംഭിച്ചു. അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാം ആ ചിത്രം അയച്ചുകൊടുത്തു. സ്കൂളും വീടും മാറിയിട്ടും പിന്തുടർന്ന് അയാൾ ഇതെല്ലാം ആവർത്തിച്ചു. അവസാനം തന്റെ ജീവിതം കുറെ കാർഡുകളിലെഴുതി വീഡിയോ ഷൂട്ട്‌ ചെയ്തതിനു ശേഷം അമാൻഡ ഈ ലോകം വിട്ടുപോയി. അതെ ഈ സൈബർ ലോകമാണവളെ കൊന്നത്, ഒരിക്കൽ പറ്റിയ തെറ്റിന്. ഇനിയും ഇത്തരം സൈബർ ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അമാൻഡയുടെ അമ്മ ആരംഭിച്ച പ്രസ്ഥാനമാണ് അമാൻഡാ ടോഡ് ലീഗസി. ഈ ലോകത്തിനാവശ്യം അനുഭാവപൂർവ്വമായ പെരുമാറ്റമാണ്, സഹകരണമാണ്. ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം യത്നിക്കണം, ആ ഗ്രാമത്തിലാണ് നമ്മൾ ഓരോരുത്തരും. ഓരോ കുട്ടികളും മഞ്ഞുത്തുള്ളികൾ പോലെ വ്യത്യസ്തമാണ് എന്നാണ് ആ അമ്മ പറയുന്നത്. അമാൻഡാ ടോഡ് ലീഗസി തിരഞ്ഞെടുത്ത നിറമാണ് ഈ നിറം.
നമ്മുടെ രാജ്യത്തിലേതു പോലെയല്ല, ഒരാഴ്ച നീളുന്ന ബോധവൽക്കരണ പരിപാടികളാണ് കാനഡയിലും മറ്റും ഈ മാനസികാരോഗ്യ സന്ദേശവ്യാപനം. അവർ ആ സമയത്ത് നയാഗ്ര വെള്ളചാട്ടമടക്കം ഈ നിറത്താലലങ്കരിക്കും , വീടുകൾ, വലിയ കെട്ടിടങ്ങൾ എല്ലാം ഈ നിറത്താൽ മുങ്ങി നിൽക്കും, അങ്ങിനെ ഈ സന്ദേശം എല്ലാവരിലുമെത്തിക്കാൻ അവർ ശ്രമിക്കുന്നു, ഇവിടെ ഞങ്ങളും ഈ ചെറിയ എഴുത്തിലൂടെ...
>
അമാൻഡ ടോഡ് വീഡിയോ:
https://www.youtube.com/watch?v=IyHX7wMJBY0
കൂടുതൽ വിവരങ്ങൾക്ക്:
http://wfmh.com/
http://wfmh.com/world-mental-health-day/
http://lightuppurple.com/supporters-2016/